Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍സിപിയിലെ തര്‍ക്കം തീര്‍ക്കാന്‍ പവാര്‍ വരും; എല്‍ഡിഎഫില്‍ അതൃപ്തി ശക്തം

ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തുകയും പിടിമുറുക്കുകയും ചെയ്തതോടെ മുന്നണിയിലും അതൃപ്തി രൂക്ഷമായിട്ടുണ്ട്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിക്കുന്ന മുന്‍ഗണനയില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2021, 10:44 am IST
in Kerala

കോട്ടയം: പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കെ പ്രശ്‌നം പരിഹരിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എത്തും. 23ന് പവാര്‍ ഇരു പക്ഷത്തെ നേതാക്കളുമായി ചര്‍ച്ച നടത്തും. പക്ഷെ, പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന ഉറച്ച നിലപാടിലാണ് മാണി സി. കാപ്പന്‍ എംഎല്‍എ. കാപ്പനെ എങ്ങനെ അനുനയിപ്പിക്കുമെന്ന് വ്യക്തമല്ല.

ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തുകയും പിടിമുറുക്കുകയും ചെയ്തതോടെ മുന്നണിയിലും അതൃപ്തി രൂക്ഷമായിട്ടുണ്ട്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിക്കുന്ന മുന്‍ഗണനയില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്. പക്ഷെ നിസഹായരാണ്. സഹിച്ചു നില്‍ക്കുക മാത്രമാണ് അവര്‍ക്കു മുന്നിലുള്ള പോംവഴി. എന്‍സിപിയും അതേ അവസ്ഥയിലാണ്. ആളും അര്‍ഥവും ഇല്ല, നേതാക്കള്‍ മാത്രമേയുള്ളുവെങ്കിലും കാലങ്ങളായി സിപിഎമ്മിനൊപ്പം മുന്നണിയിലുള്ളവരാണ് എന്‍സിപി. സിപിഎമ്മിന്റെ തല്ലും തൊഴിയുമെല്ലാമേറ്റ് കഴിയുകയാണെങ്കിലും അവര്‍ക്കും തത്കാലം വേറെ വഴിയില്ല.  

കെ.എം. മാണി അന്തരിച്ച ശേഷം പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തയാളാണ് കാപ്പന്‍. ആ പ്രതിഛായയില്‍ വീണ്ടും ജയമുറപ്പെന്ന് വിശ്വസിച്ച് നില്‍ക്കുമ്പോഴാണ് ജോസ് കെ. മാണിയുടെ വരവ്. പാലാ സീറ്റ് തങ്ങള്‍ക്കു തന്നെയെന്ന് ഉറപ്പിച്ചാണ് ജോസ് എല്‍ഡിഎഫില്‍ കാലു കുത്തിയതു തന്നെ. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്കും മാണി സി. കാപ്പനും ലഭിക്കില്ലെന്ന് വ്യക്തമായി. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ കാപ്പന്‍ യുഡിഎഫില്‍ ചേരാന്‍ ഒരുങ്ങുകയാണ്. പാലാ സീറ്റ് കാപ്പന് നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വാക്കു നല്‍കിയിട്ടുമുണ്ട്. അങ്ങനെ കാപ്പന്‍ യുഡിഎഫിന്റെ വിളി കാത്തു നില്‍ക്കുകയാണ്. ഈ നീക്കത്തെ പീതാംബരന്‍ മാസ്റ്ററും എ.കെ. ശശീന്ദ്രനും  അനുകൂലിക്കുന്നില്ല.  

മന്ത്രി എ.കെ. ശശീന്ദ്രന്റെ എലത്തൂര്‍ മണ്ഡലം സിപിഎം തട്ടിയെടുക്കുമെന്ന ആശങ്കയും പാര്‍ട്ടിയിലുണ്ട്. തര്‍ക്കം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് 23ന് പവാര്‍ വരുന്നത്. ജില്ലാ നേതാക്കള്‍ അടക്കമുള്ളവരോട് ചര്‍ച്ച ചെയ്ത് പവാര്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നത്.

Tags: ശരദ് പവാര്‍എല്‍ഡിഎഫ്‌Ncp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.