ബാങ്കോക്ക്: രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്ന ലോക ചാമ്പ്യന്‍ പി.വി. സിന്ധുവിന് ഞെട്ടിപ്പിക്കുന്ന തോല്‍വി. തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡ് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് സിന്ധുവിനെ അട്ടിമറിച്ചു. ഏറെക്കാലത്തിനുശേഷം കളിക്കളത്തില്‍ ഇറങ്ങിയ സിന്ധു മിയക്കെതിരെ ആദ്യ ഗെയിം 21-16ന് സ്വന്തമാക്കി. എന്നാല്‍ അവസാന രണ്ട് ഗെയിമുകളില്‍ സിന്ധുവിന് കാലിടറി. ഒപ്പത്തിനൊപ്പം പൊരുതിയ രണ്ടാം ഗെയിം 24-26 ന് നഷ്ടമായി. അവസാന ഗെമില്‍ അനായാസം (13-21)കീഴടക്കി. ഏഴുപത്തിനാല് മിനിറ്റില്‍ കളി അവസാനിച്ചു.
പുരുഷ വിഭാഗത്തില്‍ ലോക 13-ാം സീഡായ ബി. സായ് പ്രണീതും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. തായ്ലന്‍ഡിന്റെ കന്റാഫോണാണ് സായ് പ്രണീതിനെ അട്ടിമറിച്ചത്. സ്കോര്‍ 21-16, 21-10.
അതേസമയം ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമായ സാത്വിക്-അശ്വിനി സഖ്യം ആദ്യ റൗണ്ടില്‍ വിജയം നേടി. ഇന്തോനേഷ്യയുടെ ഹാഫിസ് ഫൈസല്‍- ഗ്ലോറിയ ടീമിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 21-11, 27-29, 21-16.
പ്രതികരിക്കാൻ ഇവിടെ എഴുതുക: