Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; വി.എസ് ഒഴിയുമ്പോള്‍ മലമ്പുഴയില്‍’കുപ്പായമിട്ട്’ അഞ്ചു പേര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

സിജ പി.എസ്byസിജ പി.എസ്
Jan 11, 2021, 01:19 pm IST
inKerala

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വി.എസ്. അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇനി ആര് എന്ന ചോദ്യം ഉയരുന്നു. വികസനം തൊട്ടുതീണ്ടാത്ത, സിപിഎമ്മിന്റെ കോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴയില്‍ മുന്നണി തര്‍ക്കവും രൂക്ഷം. അഞ്ചു പേരാണ് സ്ഥാനാര്‍ഥി കുപ്പായം ധരിച്ച് ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത് അവരെ ആശങ്കാകുലരാക്കുന്നു. 46,157 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍ നേടിയത്. കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി.

1996ല്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസ് മലമ്പുഴയിലേക്ക് കളം മാറ്റിയത്.  വിഎസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. അനാരോഗ്യം മൂലം വിഎസ് മണ്ഡലത്തിലെത്തിയിട്ട് ഒരു വര്‍ഷത്തോളമായി. അദ്ദേഹം പ്രതിപക്ഷനേതാവായതും മുഖ്യമന്ത്രിയായതും മലമ്പുഴയില്‍ നിന്നാണ്. മുമ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ഇപ്പോള്‍ കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റിവ് ഡയറക്ടറുമായ എ. പ്രഭാകരന്റെ പേര് ഇവിടെ ഉയര്‍ന്നിരുന്നു. ചുമരെഴുത്ത് വരെ ഉണ്ടായി. അവസാന നിമിഷത്തിലാണ് വിഎസ് സ്ഥാനാര്‍ത്ഥിയായത്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉന്നതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വെള്ളം കുടിച്ചതിനാല്‍ കരുത്തനായ പുതുമുഖത്തെ തേടുകയാണ് സിപിഎം. മുന്‍ എംപിമാരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളുമായ എന്‍.എന്‍. കൃഷ്ണദാസ്, എം.ബി. രാജേഷ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനുമായ നിതിന്‍ കണിച്ചേരി, കോങ്ങാട് ഏരിയ സെക്രട്ടറി പി.എ. ഗോകുല്‍ദാസ് എന്നിവരുടെ പേരുകളാണ് ഇവിടേക്ക് ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും സീറ്റിനെ ചൊല്ലി ഏറ്റുമുട്ടലുണ്ടായ മണ്ഡലമാണിത്. മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐയുടെ പ്രമുഖ ജില്ലാ നേതാവ് സിപിഎമ്മില്‍ ചേരുകയും തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്ന സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കുകയുമുണ്ടായി. ഇതിനെ ചൊല്ലിയുള്ള അസ്വാരസ്യം നിലനില്‍ക്കുന്നു. ഇതിനിടയില്‍ എന്‍.എന്‍. കൃഷ്ണദാസ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങി.  

സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിയ കാലത്ത് വിഎസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു കൃഷ്ണദാസ്. അതിനാല്‍ തന്നെ അന്ന് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് അദ്ദേഹം ഒതുക്കപ്പെട്ടു. പിന്നീടാണ് പിണറായിയുടെ ആളായി മാറി സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും 2016ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നതും. സിപിഎം ഗ്രൂപ്പിസത്തില്‍ കൃഷ്ണദാസിന്റെ കടുത്ത എതിരാളിയായിരുന്നു രാജേഷ്.

Tags: കേരള നിയമസഭഅസംബ്ലി ഇലക്ഷന്‍വിഎസ് അച്യുതാനന്ദന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

Article

കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.