തിരുവനന്തപുരം: പാലാസീറ്റിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതയില്‍ കുരുങ്ങി എന്‍സിപി പിളരുമെന്ന് ഏതാണ്ടുറപ്പായി. ഇനി പീതാംബരന്‍മാസ്റ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചര്‍ച്ചയോടെ ആ പിളര്‍പ്പ് പൂര്‍ണ്ണമാവും.
പാലായില്‍ തോറ്റ സ്ഥാനാര്‍ത്ഥിയ്‌ക്ക് ആ സീറ്റ് വേണമെന്ന് വാദിക്കുകയും ജയിച്ച സ്ഥാനാര്‍ത്ഥി പുറത്തിരിക്കുകയും ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍ ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഞായറാഴ്ച വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോവില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നുണ്ടെങ്കിലും പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകളില്‍ എന്‍സിപി മത്സരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇവിടെയാണ് പരിഹാരമില്ലാത്ത പ്രതിസന്ധി ഇടതുമുന്നണിയെയും എന്‍സിപിയെയും തുറിച്ചുനോക്കുന്നത്.
എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന നിര്‍ബന്ധബുദ്ധിയിലാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഒരിയ്‌ക്കല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശശീന്ദ്രന് ആ സ്ഥാനം വീണ്ടും ഉറപ്പിച്ചുനല്‍കിയ പിണറായിയോട് ശശീന്ദ്രന് കൂറുണ്ട്.
കഴിഞ്ഞ കുറെനാളായി പാലാ സീറ്റിനെച്ചൊല്ലി എന്‍സിപിയില്‍ മന്ത്രി പിപി ശശീന്ദ്രന്‍ ഒരു വശത്തും മാണിസി കാപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം മറുവശത്തുമായി പരസ്യമായി വിഴുപ്പലക്കല്‍ തുടരുകയാണ്. ഈ പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ കടുക്കും. ഇടതുമുന്നണിയിലെത്തിയ കേരളാകോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം രാജ്യസഭാസീറ്റ് ഉപേക്ഷിച്ചതോടെ പാലായില്‍ അദ്ദേഹം മത്സരിക്കുമെന്ന കാര്യം ഏതാണ്ടുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: