ആലപ്പുഴ : മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി കണ്ഠനാളം കൊണ്ട് ( വായകൊണ്ട് ) പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഒരു ഭക്തിഗാനം റിലീസിന് ഒരുങ്ങുന്നു.. ‘ആളൊഴിഞ്ഞ സന്നിധാനം ‘ എന്ന അയ്യപ്പ ഭക്തിഗാന ആല്‍ബം 10ന് രാവിലെ പത്തിന് പിന്നണി ഗായകന് സന്നിധാനന്ദന്, നടന്മാരും മിമിക്രി ആര്‍ട്ടി സ്റ്റുകളുമായ കുട്ടി അഖില്‍,ശശാങ്കന് മയ്യനാട്, സീരിയല്‍ താരങ്ങളായ സേതുസാഗര്‍,അരുണ്‍ മോഹന്‍,തിരക്കഥാകൃത്ത് സുനീഷ് വാരനാട് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയും, അളിയന്‍സ് ക്രീയേഷന്സിന്റെ യൂ ട്യൂബ് ചാനലിലൂടെയുമാണ് റിലീസ് ചെയ്യുന്നത്.
കണ്ണനുണ്ണി കലാഭവന്‍ രചനയും വായകൊണ്ട് പശ്ചാത്തല സംഗീതവും, സംവിധാനവും ഒരുക്കിയിരിക്കുന്ന ഭക്തിഗാനത്തിന്റെ ആലാപനം വിനീത് എരമല്ലൂര്‍. കലാഭവന്‍ മണിയുടെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തില്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഒരു അയ്യപ്പ ഭക്തിഗാനം പുറത്തിറങ്ങുന്നു എന്നതാണ് ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകത.അനില്‍ രമേശ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണദാസ് വി എച്ച് ആണ് സംവിധാന സഹായി.അളിയന്‍സ് ക്രീയേഷന്സിന്റെ ബാനറില്‍ അനു കണ്ണനുണ്ണിയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.
മാസ്റ്റര്‍ അപ്പുണ്ണി, മാസ്റ്റര്‍ അമ്പാടി,കണ്ണനുണ്ണി കലാഭവന്‍, വിനീത് എരമല്ലൂര്‍ എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്.റെക്കോഡിങ് നിര്‍വഹിച്ചത് ബിജു ഗോള്‍ഡന്‍ ബീറ്റ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: