പരവൂര്‍: സിപിഎം നേതാവായ കുട്ടന്‍സുരേഷിന്റെ ആത്മഹത്യയുടെ കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
പുക്കുളത്ത് നിന്നുമായിരുന്നു മാര്‍ച്ച് തുടങ്ങിയത്. പാര്‍ട്ടി ദക്ഷിണമേഖല വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ ഭരണസമിതി പിരിച്ചുവിട്ട് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിന്റെ തെളിവാണ് കുട്ടന്‍ സുരേഷെന്നും അഡ്വ. ജി. ഗോപകുമാര്‍ പറഞ്ഞു.
ചിറക്കര സന്തോഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പരവൂര്‍ സുനില്‍, മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, നവീന്‍ ജി. കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ രാഗിണി, രതീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി മൈലക്കാട് മുരളി, ട്രഷറര്‍ പ്രദീപ് ജി. കുറുമണ്ടല്‍, അനിത്, എസ്.കെ. ഉദയകുമാര്‍, ജഗദീഷ്, രാധാകൃഷ്ണന്‍, വിനയന്‍, ബീനരാജന്‍ എന്നിവര്‍ സംസാരിച്ചു.
















