–
അര്‍ക്കന്‍സാസ്: ജനുവരി ആറിന് കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ യുഎസ് ഹൗസിലേക്ക് ഇരച്ചുകയറി യുഎസ് ഹൗസ് സ്പീക്കറുടെ കസേരയില്‍ ഇരുന്ന് മേശയിലേക്ക് കാല് കയറ്റിവെച്ച ആള് അര്‍ക്കന്‍സാസില്‍ നിന്നുള്ള റിച്ചാര്‍ഡ് ബാര്‍നട്ട് ആയിരുന്നുവെന്ന് എഫ്ബിഐ കണ്ടെത്തി. ഇയാള്‍ക്കെതിരേ ഫെഡറല്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും എഫ്ബിഐ അധികര്‍ പറഞ്ഞു
എന്നാല്‍ ആരോപണം ബാര്‍നട്ട് നിഷേധിച്ചു. കാപ്പിറ്റോള്‍ ബില്‍ഡിംഗില്‍ ബാത്ത് റൂം അന്വേഷിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. മുറിയില്‍ പ്രവേശിച്ചുവെന്നും ഇയാള്‍ സമ്മതിച്ചു. പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു അര്‍ക്കന്‍സാസില്‍ നിന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയതെന്നും ഇയാള്‍ പറഞ്ഞു.
കാപ്പിറ്റോള്‍ ബില്‍ഡിംഗിന്റെ വാതില്‍ തള്ളിത്തുറന്ന് ആളുകള്‍ പ്രവേശിച്ചപ്പോള്‍ എന്നേയും അവര്‍ തള്ളി കടത്തിവിടുകയായിരുന്നു. അമേരിക്കന്‍ ദേശീയപതാക കൈവശം ഉണ്ടായിരുന്നതായും, പെലോസിക്ക് ഒരു നോട്ട് എഴുതിവെച്ചുവെന്നും ഇയാള്‍ പറയുന്നു. പെലോസിയുടെ മേശയില്‍ നിന്നും ഒരു എന്‍വലപ് എടുത്തുവെന്നും, ഞാന്‍ കള്ളനല്ല എന്ന് ബോധ്യപ്പെടുത്തുന്നതിനു എന്‍വലപ്പിന്റെ വിലയായി ക്വാര്‍ട്ടര്‍ നാണയം മേശപ്പുറത്തുവെന്നുവെന്നും ബാര്‍നട്ട് കൂട്ടിച്ചേര്‍ത്തു.
നിരവധി സോഷ്യല്‍മീഡിയ എന്‍കൗണ്ടര്‍ ഉണ്ടെന്നും, കഴിഞ്ഞ ശനിയാഴ്ച നാന്‍സിയെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നുവെന്നും ഇയാള്‍ സമ്മതിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എഫ്ബിഐ അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: