Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആല്‍ത്തറ വിനീഷ് കൊലക്കേസ്: ശോഭാ ജോണടക്കം എട്ടു പ്രതികള്‍ക്ക് കുറ്റം ചുമത്തി

കുറ്റം ചുമത്തിയ ശേഷം ജയിലിലേക്ക് തിരിച്ചയച്ച കേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പന്‍ അനിക്കും ശോഭാ ജോണിനും ചന്ദ്രബോസിനും പ്രൊഡക്ഷന്‍ വാറണ്ടയയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. വിചാരണ ഷെഡ്യൂള്‍ ചെയ്യാനായി മൂന്നു പ്രതികളെയും ജനുവരി 13ന് വീണ്ടും ഹാജരാക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 09:36 pm IST
in Kerala

തിരുവനന്തപുരം: ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം  പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികള്‍ക്ക് മേല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തി. തന്നെ വിചാരണ കൂടാതെ  വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതിയായ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റം ചുമത്തിയത്.  

കുറ്റം ചുമത്തിയ ശേഷം ജയിലിലേക്ക് തിരിച്ചയച്ച  കേസിലെ ഒന്നും മൂന്നും നാലും പ്രതികളായ കേപ്പന്‍ അനിക്കും  ശോഭാ ജോണിനും ചന്ദ്രബോസിനും പ്രൊഡക്ഷന്‍ വാറണ്ടയയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. വിചാരണ ഷെഡ്യൂള്‍ ചെയ്യാനായി മൂന്നു പ്രതികളെയും ജനുവരി 13ന് വീണ്ടും  ഹാജരാക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. 2010 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബെംഗളൂരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ  വരാപ്പുഴ-വടക്കന്‍ പറവൂര്‍  പീഡന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.  

ശോഭാ ജോണിന്റെ കൂട്ടാളിയും  ഭര്‍ത്താവും  നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം  പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍, ശോഭാ ജോണ്‍, ചന്ദ്രബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.

2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവായ ആല്‍ത്തറ വിനീഷ് സിറ്റി പോലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ  കമ്മീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്‌ത്തുകയായിരുന്നു. കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്.  

നഗരത്തില്‍ ശോഭാ ജോണ്‍ നടത്തിവന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാപിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതും നഗരത്തിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്‌ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  

Tags: കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.