Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശാവാസ്യം

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗേ്യാപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jan 8, 2021, 05:00 am IST
in Samskriti

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ വേദങ്ങള്‍ നാല്. ഋഗ്വേദത്തിന് 21 ശാഖകളും യജുര്‍വേദത്തിന് 109 ശാഖകളും സാമവേദത്തിന് 1000 ശാഖകളും അഥര്‍വവേദത്തിന് 50 ശാഖകളും കല്‍പ്പിച്ചു നല്‍കുന്നു. ഓരോ ശാഖയ്‌ക്കും ഓരോ ഉപനിഷത്ത് വീതമുണ്ടെന്ന് മുക്തികോപനിഷത്തില്‍ രേഖപ്പെടുത്തി കാണുന്നു.അങ്ങനെ കണക്കു കൂട്ടുമ്പോള്‍ ഏതാണ്ട് 1180 ഉപനിഷത്തുകള്‍ നമുക്കുണ്ട്. അവയില്‍ 108 എണ്ണം ശ്രേഷ്ഠമായവയെന്ന് ശ്രീരാമന്‍ ഹനുമാനോട് സൂചിപ്പിക്കുന്നുമുണ്ട്.

108 എണ്ണത്തില്‍ പത്തെണ്ണത്തിന് സര്‍വാംഗീണ സൗന്ദര്യം. അവ ഇങ്ങനെ:

ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തരീയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗേ്യാപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത്.

ലണ്ടനിലെ ഒരു ലൈബ്രറിയിലെത്തിയ യുവാവായ മോഹന്‍ദാസ്‌കരംചന്ദ് ഗാന്ധി ലൈബ്രേറിയനോട് ചോദിച്ചു. ‘ഇവിടെ ഏറ്റവും കൂടുതലാളുകള്‍ വായിക്കാനെടുക്കുന്ന പുസ്തകമേതാണ്?’ ലൈബ്രേറിയന്റെ മറുപടി ഇങ്ങനെ: ‘ഞങ്ങള്‍ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നു. ആ ശ്രേഷ്ഠ ഗ്രന്ഥം ഭഗവദ്ഗീത.’  

ഗാന്ധിജി ഭഗവദ്ഗീതാ പാരായണം തുടങ്ങി. ഭഗവദ്ഗീത രാഷ്‌ട്രപിതാവിന് അനാസക്തി യോഗമായി. ഗാന്ധിജിയുടെ ജീവിത ദര്‍ശനത്തെ സ്വാധീനിച്ചത് ഈശാവാസ്യോപനിഷത്തും. ഭഗവദ്ഗീത ഇൗശാവാസ്യോപനിഷത്തിന്റെ സന്തതിയാണ് മഹാത്മാവിന്. അദ്ദേഹം എഴുതി: ‘ആരാധ്യങ്ങളായ ആത്മീയ സത്യങ്ങളെ ഈശം അനാവരണം ചെയ്യുന്നു. സത്യാന്വേഷണത്തിനുള്ള തീവ്രാഭിലാഷം എന്നില്‍ കലശലായി. ഈശ്വരന്റെ സമഗ്രസാന്നിധ്യം ഈ ഉപനിഷത്തില്‍ ഞാനനുഭവിക്കുന്നു.’

നിര്‍വചനമനുസരിച്ച് ഉപനിഷത്ത് വേദസംഹിതയുടെ അന്ത്യഭാഗമായ ആരണ്യകത്തിന്റെ അവസാനഖണ്ഡമായിരിക്കണം. ഈശാവാസ്യോപനിഷത്ത് അങ്ങനെയല്ല. സംഹിതയുടെ തന്നെ നേരിട്ടുള്ള അവസാന ഭാഗമാണ.് യജുര്‍വേദം അഥവാ യദുസംഹിത ആഗമികമായി രണ്ടായി തിരിയുന്നു. ഒന്ന് കൃഷ്ണയജുര്‍വേദം (കറുത്തത്), രണ്ട് ശുക്ലയജുര്‍വേദം (വെളുത്തത്). യാജ്ഞവല്ക്യന്റെ പേരിനോട് ശുക്ലയജുര്‍വേദം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വാജസനേയീ ശാഖയെന്നും ഇത് അറിയപ്പെടുന്നു.  

ശുക്ലയജുര്‍വേദത്തിന് മൊത്തം നാല്‍പത് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മുപ്പത്തൊമ്പത് അധ്യായങ്ങളും യജ്ഞവിവരണമാണ്. ഇതിനെ കര്‍മകാണ്ഡമെന്നു പറയാം. അവസാനത്തേതായ നാല്‍പതാം അധ്യായമാണ് ബ്രഹ്മവിദ്യ വിവരിക്കുന്ന ജ്ഞാനകാണ്ഡം. പതിനെട്ടു മന്ത്രങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രാവലിയാണ് ഈശാവാസ്യോപനിഷത്ത്.  

ആകാരം കൊണ്ട് ലഘുവെങ്കിലും ആശയം കൊണ്ട് ഗുരുവാണ് ഈശാവാസ്യോപനിഷത്ത്. പദ്യോപനിഷത്തുകളില്‍ വച്ച് വളരെ വളരെ ചെറുതും ഒന്നാമത്തെ മന്ത്രത്തിലെ ഒന്നാമത്തെ പദം തന്നെ ഉപനിഷത്തിന്റെ പേര്. ഈശാവാസ്യം. ഒന്നാമത്തെ പദം മാത്രം ചേര്‍ത്തു വിളിച്ചാല്‍ ഈശോപനിഷത്ത്. ആദ്യത്തെ രണ്ടു പദങ്ങള്‍ ചേര്‍ത്തു പറഞ്ഞാല്‍ ഈശാവാസ്യോപനിഷത്ത്. ഈ ഉപനിഷത്തിനെ മന്ത്രോപനിഷത്ത് എന്ന് വിഷ്ണുപുരാണം വിശേഷിപ്പിക്കുന്നു.  

ശ്രീശങ്കരന്‍ തൊട്ട് അരവിന്ദഘോഷു വരെ ഈശാവാസ്യത്തിനു മുമ്പില്‍ വിനീത ഹൃദയരായി നിന്നിരിക്കുന്നു. ഈശോപനിഷത്തിലെ ഒരു പേജ് വായിച്ചതോടെ ജീവിതമാകവേ മാറിപ്പോയെന്ന് ബ്രഹ്മസമാജ സ്ഥാപകനായ രാജാറാം മോഹന്‍ റോയ് പ്രസ്താവിച്ചിട്ടുണ്ട്. പാശ്ചാത്യ ചിന്തകന്മാരേയും ഈ ഉപനിഷത്ത്  വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.  

ഈശോപനിഷത്തിലെ പ്രഥമമന്ത്രം ഹിന്ദുക്കളുടെ മനസ്സില്‍ ഉള്ളിടത്തോളം കാലം ഹിന്ദു മതം നിലനില്‍ക്കും. മഹാത്മാഗാന്ധിയുടേതാണ് ഈ വാക്കുകള്‍.            

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പുതിയ വാര്‍ത്തകള്‍

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.