കൊച്ചി: വൈദ്യുതിനിരക്കില്‍ ഇളവ് ഉള്‍പ്പെടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച ശേഷം സിനിമാ തിയറ്ററുകള്‍ തുറന്നാല്‍ മതിയെന്ന് കേരള ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് യോഗം വിലയിരുത്തി.
എട്ടു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന തിയറ്ററുകള്‍ക്കും സിനിമാ വ്യവസായ മേഖലയ്ക്കും യാതൊരു സഹായവും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഓണ്‍ലൈന്‍ യോഗവും നടത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയ ശേഷം നടപടി സ്വീകരിക്കാമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. തിയറ്ററുടമകളുടെ രണ്ടു സംഘടനകളുടെയും നിര്‍മ്മാണ, വിതരണ സംഘടനകളുടെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. തിയറ്റര്‍ തുറക്കാര് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി, കെട്ടിടനികുതി ഒഴിവാക്കുക, പുതിയ വിനോദനികുതി ഒഴിവാക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: