കൊല്ലം : കല്ലുവാതുക്കൽ പഞ്ചായത്തിൽ എൻഡിഎ ഭരണം പിടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ ബിജെപി ഒരു പഞ്ചായത്ത് ഭരണം പിടിച്ചത്. വട്ടക്കുഴിക്കൽ വാർഡിൽ നിന്നം വിജയിച്ച എസ്.സുദീപയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലം ജില്ലയുടെ പ്രവേശനകവാടങ്ങളിലൊന്നായ പഞ്ചായത്തില്‍ ഒൻപതിടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് എന്‍ഡിഎ ഭരണത്തിലേക്ക് എത്തിയത്. ഇത്രകാലം പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന് മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി കുതിപ്പ്.
ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിന് അറുതിവരുത്തിയാണ് കല്ലുവാതുക്കലില്‍ ബിജെപി വിജയിച്ചത്. ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നായ ഇവിടെ ആകെ 23 സീറ്റാണുള്ളത്. യുഡിഎഫ് 8 സീറ്റുമായി രണ്ടാമതെത്തി. എല്‍ഡിഎഫ് 6 സീറ്റിലൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: