Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”എന്റെ അച്ഛനെ നിങ്ങള്‍ കൊന്നു, എന്റെ അമ്മ മാത്രമേ ഉള്ളൂ, ഇനി അടക്കാനും പറ്റില്ലന്നോ”; കിടപ്പാടത്തിനായി പൊരുതിയ ദമ്പതികള്‍ മരണത്തിന് കീഴടങ്ങി

ലൈഫ് പദ്ധതിയില്‍ പോലും ഇവര്‍ക്ക് ഇതുവരെയും വീട് ലഭിക്കാതായതോടെ ഉള്ള കിടപ്പാടം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരുടെയും മരണത്തിലേക്ക് കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2020, 12:17 am IST
in Kerala
ആക്രമണത്തില്‍ പരിക്കേറ്റ രാജന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു

ആക്രമണത്തില്‍ പരിക്കേറ്റ രാജന്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നു

തിരുവനന്തപുരം: ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ദാരുണ അന്ത്യം. പോലീസ് നോക്കി നില്‍ക്കെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ നെയ്യാറ്റിന്‍കര പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം  രാജനും (47)  ഭാര്യ അമ്പിളിയും (40) ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു.  

കഴിഞ്ഞ ചൊവ്വാഴ്ച കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസും മക്കളും നോക്കി നില്‍ക്കെ ഭാര്യയെ ചേര്‍ത്തുപിടിച്ചാണ് രാജന്‍ തീകൊളുത്തിയത്. മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

ലൈഫ് പദ്ധതിയില്‍ പോലും ഇവര്‍ക്ക് ഇതുവരെയും വീട് ലഭിക്കാതായതോടെ ഉള്ള കിടപ്പാടം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരുടെയും മരണത്തിലേക്ക് കലാശിച്ചത്.  മക്കള്‍: രഞ്ജിത്, രാഹുല്‍. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അയല്‍വാസിയും രാജനും തമ്മിലുള്ള വസ്തു തര്‍ക്കത്തെക്കുറിച്ച് അന്വേഷിക്കാന്‍ നെയ്യാറ്റിന്‍കര കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. രണ്ടുമാസം മുന്‍പ് കമ്മീഷന്റെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നുവെങ്കിലും രാജന്റെ എതിര്‍പ്പ് മൂലം നടന്നില്ല. 22ന് ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തി വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.  

രാജന്‍ വീടിനകത്തു കയറി കന്നാസില്‍ കരുതിയിരുന്ന പെട്രോളുമായെത്തി ഭാര്യ അമ്പിളിയെ  ചേര്‍ത്ത് പിടിച്ച് ദേഹത്തൊഴിച്ച് ലൈറ്റര്‍ കത്തിച്ചു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടര്‍ന്നു. വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ  അനില്‍കുമാറിനും  പൊള്ളലേറ്റു.

ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മകന്‍ രഞ്ജിത്ത് രംഗത്തെത്തി. നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിന്‍തിരിപ്പിക്കാന്‍ മാത്രമാണ് അച്ഛന്‍ ശ്രമിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം പൊലീസാണെന്നും മകന്‍ പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

Kerala

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

Kerala

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

Kerala

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.