Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവില്‍ക്കിഴിയും കണ്ണുനീരും; കുചേല ജീവിതത്തിലേയ്‌ക്ക് ഒരു യാത്ര

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ മഹാദരിദ്രനും വിശപ്പുകൊണ്ടു തളര്‍ന്നവനും സ്വന്തം ശിശുക്കളെ കണ്ട് വിഷാദിക്കുന്നവനുമാണ് കുചേലന്‍. 'ഇല്ലങ്ങളില്‍ ചെന്ന് നടന്നിരക്കുന്ന', 'ഉഴക്കുചോറുകൊണ്ട് ഒരു വാസരാന്തം' കഴിച്ചുകൂട്ടുന്ന, അഞ്ചാറു ജനങ്ങളെ പോറ്റുന്ന ഗൃഹസ്ഥനുമാണ് അദ്ദേഹം. രാമപുരത്തു വാര്യര്‍ 'മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടും കൂടി കക്ഷത്തിലൊതുക്കി' ദ്വാരകയിലെത്തുന്ന കുചേലനെയും സതീര്‍ഥ്യനെ നിറഞ്ഞ കണ്ണുകളോടെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ദ്വാരകാനാഥനെയുമാണ് കാണിച്ചു തരുന്നത്. ഇങ്ങനെ എത്രയെത്രയോ ചിത്രങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 24, 2020, 04:28 pm IST
in Samskriti

ദരിദ്രനായൊരു വൃദ്ധബ്രാഹ്മണന്റെ ചിത്രമാണ് ‘കുചേലന്‍’ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരിക. പഴയകാല മലയാള കവികള്‍ ഇത്തരമൊരു വാങ്മയ ചിത്രമാണല്ലോ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്.  

ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ മഹാദരിദ്രനും വിശപ്പുകൊണ്ടു തളര്‍ന്നവനും സ്വന്തം ശിശുക്കളെ കണ്ട് വിഷാദിക്കുന്നവനുമാണ് കുചേലന്‍. ‘ഇല്ലങ്ങളില്‍ ചെന്ന് നടന്നിരക്കുന്ന’, ‘ഉഴക്കുചോറുകൊണ്ട് ഒരു വാസരാന്തം’ കഴിച്ചുകൂട്ടുന്ന, അഞ്ചാറു ജനങ്ങളെ പോറ്റുന്ന ഗൃഹസ്ഥനുമാണ് അദ്ദേഹം.  രാമപുരത്തു വാര്യര്‍ ‘മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടും കൂടി കക്ഷത്തിലൊതുക്കി’ ദ്വാരകയിലെത്തുന്ന കുചേലനെയും സതീര്‍ഥ്യനെ നിറഞ്ഞ കണ്ണുകളോടെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ദ്വാരകാനാഥനെയുമാണ് കാണിച്ചു തരുന്നത്. ഇങ്ങനെ എത്രയെത്രയോ ചിത്രങ്ങള്‍.  

എന്നാല്‍ വേദവ്യാസ മഹര്‍ഷി  ഭാഗവതത്തില്‍ വര്‍ണിക്കുന്ന കുചേലന്‍ ഇങ്ങനെയൊന്നുമല്ല. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വച്ചാണ് കൃഷ്ണ കുചേലന്മാര്‍ സതീര്‍ഥ്യരായത്. കുചേലന്‍ എന്ന പദത്തിന് കുത്സിതമായ (പഴയ) വസ്ത്രം ധരിക്കുന്നവന്‍ എന്നു മാത്രമേ അര്‍ഥമുള്ളൂ. ‘ദമം’ എന്നാല്‍ ഇന്ദ്രിയ നിഗ്രഹം. ഇന്ദ്രിയങ്ങളെ വേണ്ടപോലെ നിയന്ത്രിച്ചവനാണ് സുദാമാവ്. അദ്ദേഹത്തിന്റെ യഥാര്‍ഥ നാമമെന്തെന്ന് വേദവ്യാസന്‍ വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണന്‍ ദ്വാരകയിലും കുചേലന്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലും ഗൃഹസ്ഥാശ്രമികളായി കഴിഞ്ഞു. കൃഷ്ണന്റെ ജീവിതം സമ്പല്‍സമൃദ്ധം. കുചേലന്റേത് പരമദയനീയവും. അദ്ദേഹത്തിന്റെ കുട്ടികളെക്കുറിച്ച് ഭാഗവതത്തില്‍ പറഞ്ഞിട്ടില്ല. മനസ്സിന്റെ അസംതൃപ്തിയാണല്ലോ യഥാര്‍ഥത്തിലുള്ള ദാരിദ്ര്യം. ആ നിലയ്‌ക്ക് കുചേലന്‍ സമ്പന്നനായിരുന്നു.  

തന്റെ സതീര്‍ഥ്യനായിരുന്ന കൃഷ്ണനെക്കുറിച്ചുള്ള സ്മരണയില്‍ മുഴുകിയ കുചേലന്‍ സദാ ആഹ്ലാദഭരിതനായിരുന്നു. ഭൗതിക സുഖസൗകര്യങ്ങളെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ഒരിക്കലും അലട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ അദ്ദേഹം ആരോടും യാചിക്കാറുമില്ല. ഉത്തമ ബ്രാഹ്മണര്‍ക്ക് യാചന നിഷിദ്ധവുമാണ്.  

വളരെക്കാലത്തിനു ശേഷം പത്‌നി പ്രേരിപ്പിച്ചതു കൊണ്ടു മാത്രമാണ് കുചേലന്‍ കൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്ക് പുറപ്പെട്ടത്. കുചേലപത്‌നി യാചിച്ചു നേടിയ നാലുപിടി അവില്‍ മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. കുചേലനല്ല, കുചേലപത്‌നിയാണ് യാചിച്ചത്. അതും തനിക്കു വേണ്ടിയല്ല, ഭഗവാനു വേണ്ടി. അവരുടെ ജീവിതത്തില്‍ ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമേ യാചന ഉണ്ടായിട്ടുള്ളൂ. കുചേലനാകട്ടെ ഭഗവാനോടു പോലും ഒന്നും യാചിച്ചിട്ടില്ല.  

സമ്പല്‍സമൃദ്ധമായ ദ്വാരകാപുരിയിലേക്ക് തനിക്ക് പ്രവേശിക്കാന്‍ കഴിയുമോ എന്നു പോലും ആ സാധു സംശയിച്ചു. പക്ഷേ കുചേലനെ വിസ്മയപ്പെടുത്തിയ സ്വീകരണമായിരുന്നു അവിടെ കിട്ടിയത്. ദ്വാരകാനാഥനായ ഭഗവാന്‍ സുഹൃത്തിനെ ദൂരെ കണ്ടപ്പോഴേക്കും ഓടിയെത്തി കണ്ണീരോടെ ആലിംഗനം ചെയ്തു. കുചേലന്‍ ഒളിച്ചു വയ്‌ക്കാന്‍ ശ്രമിച്ച അവില്‍ക്കിഴി ഭഗവാന്‍ പിടിച്ചു വാങ്ങി. അതില്‍ ഒരു പിടി അവില്‍ മാത്രമേ ഭഗവാന്‍ സ്വീകരിച്ചുള്ളൂ. അതോടെ കുചേലന് വേണ്ടതും അതില്‍ അധികവും ലഭിച്ചു. ശേഷിച്ച അവില്‍ സ്വീകരിച്ചത് ലക്ഷ്മീദേവിയാണ്.  

കുചേലന്‍ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കുടില്‍ കൊട്ടാരമായി കഴിഞ്ഞിരുന്നു. സുഖവും ദുഃഖവും ഒരു പോലെ ഒരു പോലെ ഭഗവദ് പ്രസാദമായി സ്വീകരിച്ചു എന്നതാണ് ആ മഹാത്മാവിന്റെ പ്രത്യേകത.

എളങ്കുന്നപ്പുഴ ദാമോദര ശര്‍മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.