Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

എ കെ ജി സെന്ററിലെ ശമ്പളക്കാരനും റാന്‍ മൂളിയും അല്ലന്ന് തെളിയിച്ച് ഗവര്‍ണര്‍: ബിഗ് സല്യൂട്ട് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ?

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Dec 24, 2020, 07:50 am IST
inArticle

ബിഗ് സല്യൂട്ട്  ആരിഫ് മുഹമ്മദ് ഖാന്‍.

ഗവര്‍ണ്ണര്‍ പദവി എന്നത് വെറും റബര്‍ സ്റ്റാമ്പല്ലെന്ന് തെളിയിച്ചതിന്;

ഭരണഘടനയുടെ പവിത്രത ഉയര്‍ത്തി പിടിച്ചതിന്; രാഷ്‌ട്രീയ പിത്തലാട്ടങ്ങള്‍ക്ക് രാജ്ഭവനെ മറയാക്കാന്‍ അനുവദിക്കില്ലെന്ന ഉന്നത നീതി ബോധത്തിന്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ അടിയന്തിരമായി നിയമസഭ കൂടാന്‍ അനുവദിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളിക്കളഞ്ഞു. കേന്ദ്രത്തിനെതിരെ രാഷ്‌ട്രീയ പ്രചാരണത്തിന് നിയമസഭയെ വേദിയാക്കാനുള്ള നീക്കമാണ് ഗവര്‍ണ്ണര്‍ പൊളിച്ചു കളഞ്ഞത്.

ഗവര്‍ണ്ണര്‍ സാമാന്യമായ ചില സംശയങ്ങള്‍ ഉന്നയിച്ചതോടെയാണ് പിണറായി വിജയന്‍ സഭാസമ്മേളനം പാതി വഴിയിലുപേക്ഷിച്ചത്. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ തിടുക്കപ്പെട്ട് പ്രത്യേക സമ്മേളനം വിളിക്കേണ്ടതിന്റെ ആവശ്യകത എന്താണ്?

ഒരു മാസം മുന്‍പ് നിലവില്‍ വന്ന നിയമത്തിനെതിരെ ഇപ്പോള്‍ പ്രമേയം പാസാക്കുന്നതിന്റെ യുക്തി എന്താണ്?

അപ്പോഴൊന്നും തോന്നാത്ത അടിയന്തിര സാഹചര്യം ഇപ്പോഴെന്താണുള്ളത്?

അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ ബജറ്റ് സമ്മേളനത്തിന് മുന്‍പ് പ്രത്യേക സമ്മേളനത്തിനല്ലേ അനുമതി തേടേണ്ടത്?

അതിനാല്‍ തന്നെ അടിയന്തിര പ്രാധാന്യമല്ല മറ്റെന്തോ ലക്ഷ്യമല്ലേ ഈ ആവശ്യത്തിന് പിന്നില്‍? എന്നിങ്ങനെയുള്ള ലളിതമായ ചോദ്യങ്ങള്‍ ഗവര്‍ണ്ണര്‍ തിരികെ ചോദിച്ചപ്പോഴേക്കും സമ്മേളനം വേണ്ടെന്ന് വെച്ച ഇടത് മന്ത്രിസഭ ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്കെതിരെ പുലയാട്ട് തുടങ്ങിയിരിക്കുകയാണ്.

മന്ത്രിസഭാ ശുപാര്‍ശ മറികടക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നാണ് ആദ്യ വാദം. ആര്‍ട്ടിക്കിള്‍ 163 ല്‍ ഇതിനുള്ള മറുപടിയുണ്ട്. വിവേചന അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. ഇത് കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. ഗവര്‍ണ്ണര്‍ എന്നത് മന്ത്രിസഭയുടെ ജോലിക്കാരന്‍ അല്ല മറിച്ച് മന്ത്രിസഭയുടെ തലവന്‍ ആണെന്ന് ചുരുക്കം.  

നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ നിരാകരിക്കുന്നത് അസാധാരണമാണെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. നേരത്തെ തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍മാരും ഇത്തരത്തില്‍ മന്ത്രിസഭാ ശുപാര്‍ശ നിരാകരിച്ചിട്ടുണ്ട്.

രാജ്യം പാസാക്കിയ നിയമം സംസ്ഥാനം പാസാക്കില്ല എന്ന് പറയുന്നത് തന്നെ ഭരണഘടനയ്‌ക്ക് എതിരാണ്. അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് ഇല്ലാത്ത അധികാരം നടപ്പാക്കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇനി നിയമം പാസാക്കിയാലോ?

അത് നടപ്പാക്കാന്‍ സാധ്യമല്ല. കാരണം അന്തര്‍ സംസ്ഥാന വാണിജ്യം എന്നത് കേന്ദ്ര വിഷയമാണ്. ഇക്കാര്യത്തില്‍ നയങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. അതായത് ഇക്കാര്യത്തില്‍ കേരളം നിയമം പാസാക്കിയാലും രാഷ്‌ട്രപതിയുടെ അനുമതി ഇല്ലാതെ പ്രബാല്യത്തില്‍ വരില്ലെന്ന് ചുരുക്കം.  

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ? സംസ്ഥാന നിയമത്തിനെതിരെ ഏതെങ്കിലും കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കുന്നത് പോലെയുള്ള അപഹാസ്യമായ നടപടിക്കാണ് ഇപ്പോള്‍ നിയമസഭയെ കരുവാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ അധികാര പരിധിയില്‍ പെടുന്ന വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ പരസ്പരം നടപ്പാക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. കേന്ദ്രം പാസാക്കുന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ 256-ാം അനുച്ഛേദം അനുസരിച്ച് ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെയിരുന്നാല്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നാണ് വിലയിരുത്തുക. ആ സാഹചര്യമാണ് 356-ാം വകുപ്പ് ഉപയോഗിക്കുന്നതിലേക്ക് രാഷ്‌ട്രപതിയെ നയിക്കുക.  

എന്നാല്‍ കേന്ദ്ര നിയമത്തിനെതിരായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അവകാശമുണ്ട്. അവയ്‌ക്ക് എതിരഭിപ്രായം എന്ന തരത്തിലുള്ള വിലയേ ഉള്ളൂ. പക്ഷേ നിയമപരമായി നേരിടണമെങ്കില്‍ അതിന് പരമോന്നത കോടതികളെ സമീപിക്കുകയേ വഴിയുള്ളൂ. നിയമത്തിന്റെ വഴി തേടാതെ ബദല്‍ നിയമം, പ്രമേയം എന്നൊക്കെയുള്ള മാര്‍ഗ്ഗങ്ങള്‍ ഏറ്റുമുട്ടലിന്റേതാണ്. ഭരണഘടനാ ലംഘനവുമാണ്. ആ മാര്‍ഗ്ഗം തേടാനുള്ള പിണറായി വിജയന്റെ നീക്കം മുളയിലേ നുള്ളൂകയാണ് ഗവര്‍ണ്ണര്‍ ചെയ്തത്. മറിച്ച് നിലപാട് സ്വീകരിക്കണമെങ്കില്‍ ഗവര്‍ണ്ണര്‍ എകെജി സെന്ററിലെ ശമ്പളക്കാരനായിരിക്കണം. അല്ലായെങ്കില്‍ റാന്‍ മൂളിയായിരിക്കണം. ആരിഫ് മുഹമ്മദ് ഖാന്‍ ഇത് രണ്ടു അല്ലാത്തതിനാല്‍ വേണമെങ്കില്‍ ഗവര്‍ണ്ണര്‍ക്കെതിരെ കൂടി ഒരു പ്രമേയം പാസാക്കി നിയമസഭയ്‌ക്ക് പിരിയാം. അതല്ലാതെ തത്കാലം വേറേ വഴിയില്ല.

Tags: Pinarayi Vijayanകാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍നിമസഭArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.