കുന്നംകുളം: ചെമ്മണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് പണിക്കശ്ശേരി പ്രസാദിന്റെ ബൈക്ക് കത്തിച്ച കേസില്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ 2 സിപിഎം പ്രവര്‍ത്തകരെ കുന്നംകുളം എസ്എച്ച്ഒ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടംപുള്ളി വീട്ടില്‍ കൊച്ചു എന്ന വിബീഷ് ( 32), കല്ലിങ്ങല്‍ വീട്ടില്‍ വിവേക്( 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
19 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്ഐ ബാബു, എസ്ഐ ഷിബു എന്നിവരുമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: