Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട അന്ന് പ്രതികളെ കോണ്‍വെന്റില്‍ കണ്ടിരുന്നെന്ന് സാക്ഷി; വെളിപ്പെടുത്തല്‍ പുറത്തുവന്നത് കേസില്‍ നാളെ വിധി വരാനിരിക്കേ

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ വിധി പ്രസ്താവന പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 10:23 am IST
inKerala

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പ്രതികളായ തോമസ് കോട്ടൂരിനേയും, സെഫിയേയും കോണ്‍വെന്റില്‍ കണ്ടതായി സാക്ഷിയുടെ വെളിപ്പെടുത്തല്‍. അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെണ്‍സ് കോണ്‍വെന്റില്‍ മോഷ്ടിക്കാനായി എത്തിയപ്പോഴാണ് പ്രതികളെ കണ്ടതെന്നും രാജു പറഞ്ഞു. സിസ്റ്റര്‍ അഭയകേസില്‍ ചൊവ്വാഴ്ച വിധി വരാനിരിക്കേയാണ് പ്രധാന സാക്ഷിതന്നെ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വകാര്യ മാധ്യമത്തോടാണ് ഇക്കാര്യം അറിയിച്ചത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭയ കൊലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതിന്റെ വിധി പ്രസ്താവന പുറത്തുവരുന്നത്. എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്, കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടത്തിയതായി രാജു ആരോപിച്ചു. കൊലപാതകം താന്‍ ഏറ്റെടുക്കുന്നതിനായി ക്രൈംബ്രാഞ്ച് എസ്പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുറ്റം ഏല്‍ക്കുകയാണെങ്കില്‍ ഭാര്യയ്‌ക്ക് ജോലിയും വീടും നല്‍കാമെന്നും അന്വേഷണ സംഘം വാഗ്ദാനം ചെയ്തുവെന്നും രാജു അറിയിച്ചു. ഇത് ആദ്യമായാണ് രാജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്.

കേസില്‍ ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യ ആണെന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടുകയും അവര്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. എന്നാല്‍ 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. 

പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്. കൂടാതെ അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 

സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവലിന് പ്രതിയാക്കി. മുന്‍ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേര്‍ത്തെങ്കിലും ഇയാള്‍ മരിച്ചതിനാല്‍ പിന്നീട് ഒഴിവാക്കി. കേസിന്റെ വിചാരണ പലതവണ ആരംഭിച്ചെങ്കിലും പിന്നീട് തടസ്സപ്പെട്ടു. അതിനുശേഷം സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 

Tags: കേസ്സാക്ഷിCBINunസിസ്റ്റര്‍ അഭയMysterious DeathPius X Convent
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.