Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജയിച്ച് തോറ്റവരും തോറ്റ് ജയിച്ചവരും

തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിളക്കം സീറ്റുകളുടെ എണ്ണത്തിലല്ല. പിടിച്ചെടുത്ത സ്ഥലങ്ങളുടെ പ്രത്യേകതയിലാണ്. അതില്‍ പ്രാധാന്യമേറിയവയാണ് പന്തളത്തെ നേട്ടം. ശബരിമല ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ടതാണ് പന്തളത്തിന്റെ ചരിത്രം. അത്ര തന്നെ പ്രാധാന്യമുണ്ട് ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥാനമായ ചെമ്പഴന്തിയിലെ വിജയം. അരുവിപ്പുറത്ത് ഗുരുദേവന്‍ തപസ്സനുഷ്ഠിച്ച വാര്‍ഡിലേയും ശിവഗിരിയിലെ വിജയവും എണ്ണപ്പെട്ടതാണ്. നവോത്ഥാന നായകരില്‍ അഗ്രഗണ്യനായ മന്നത്ത് പദ്മനാഭന്‍ അന്ത്യ വിശ്രമം കൊള്ളുന്ന പെരുന്ന വാര്‍ഡിലും ബിജെപി വെന്നിക്കൊടി നാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍ സ്ഥിതിചെയ്യുന്ന ശാസ്തമംഗലത്ത് ബിജെപി, ഇഎംഎസ് അക്കാദമി സ്ഥിതിചെയ്യുന്ന വിളപ്പില്‍ പഞ്ചായത്തിലെ വാര്‍ഡിലും വിജയം ബിജെപിക്ക് തന്നെ.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Dec 20, 2020, 03:40 am IST
inArticle

തദ്ദേശപ്പോരില്‍ ഏറെ മുന്നേറിയത് ഇടതുമുന്നണിയാണ്. തൊട്ടുതാഴെയാണ് വലതുമുന്നണി. മൂന്നാം സ്ഥാനത്ത് എന്‍ഡിഎയും ഉണ്ട്. വലിയേട്ടന്മാര്‍ക്കിടയില്‍ വീണ്ടും പോര് മുറുകുകയാണ്. ഘടക കക്ഷികളെല്ലാം വാളെടുത്തിരിക്കുന്നു. കോണ്‍ഗ്രസില്‍ വോട്ടെടുപ്പിന് മുന്നേ തന്നെ തുടങ്ങിയ യുദ്ധം ഇപ്പോള്‍ മൂര്‍ച്ഛിച്ചു. കെപിസിസി പ്രസിഡന്റിനെ വീഴ്‌ത്തുകയാണ് ലക്ഷ്യം. മുന്‍ പ്രസിഡന്റ് മുരളീധരനാണ് ആദ്യം വെടി ഉതിര്‍ത്തത്. തൊട്ടുപിന്നിലുണ്ട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. ഇരുവരും ലോക്‌സഭയില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ ഭയപ്പെടാനൊന്നുമില്ല. ലോക്‌സഭ ഇടയ്‌ക്കുവച്ച് വീഴുമെന്ന പേടിയില്ല.

നയിക്കുന്ന പാര്‍ട്ടിയില്‍ അടിമുറുകിയാല്‍ കുറുകെ ഓടാന്‍ ഘടക കക്ഷികള്‍ മടിക്കേണ്ടതില്ലല്ലോ. പ്രവര്‍ത്തനരംഗം കേരളമാക്കുന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ആലോചിച്ച് അതിമോഹം പ്രകടിപ്പിച്ച ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഇനി എങ്ങിനെ ചിന്തിക്കുമെന്നറിയില്ല. തക്കം കിട്ടിയാല്‍ മുന്നണി മാറുന്നതിനെക്കുറിച്ചും ചിന്തിച്ചുകൂടായ്‌കയില്ല.

ഉപതെരഞ്ഞെടുപ്പില്‍ ഇടത്തേക്ക് ചാഞ്ഞ പാലയെക്കുറിച്ച് എന്‍സിപിയും ജോസ് കെ. മാണി പാര്‍ട്ടിയും വലിയ പിടിവലിയിലാണ്. പാല തിരിച്ചുവേണമെന്ന് ജോസ്. അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് മാണി സി. കാപ്പന്‍. അതിനിടിയില്‍ രണ്ടാം സ്ഥാനക്കാരെന്ന അവകാശവാദവുമായി കഴിയുന്ന സിപിഐയുടെ മത്സരം. അവരും കഴിയും വിധമെല്ലാം കലഹത്തിന് കോപ്പുകൂട്ടുന്നു. കാഞ്ഞിരപ്പള്ളി സീറ്റ് നഷ്ടപ്പെടുമോ എന്ന ഭീതി സിപിഐക്ക്.  അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന മട്ടില്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) പിളര്‍ന്നേ പറ്റൂ എന്ന നിലപാടുമായി മുന്നേറുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു. സി.കെ. നാണു പ്രസിഡന്റായുള്ള കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത് അവഗണിച്ചാണ് യോഗം. ദേശീയ നേതൃത്വവുമായി ബന്ധം ഉപേക്ഷിക്കുമെന്നും ജെഡിഎസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്.

ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയാണ്, സി.കെ.നാണു അധ്യക്ഷനായ കേരള ഘടകം പിരിച്ചുവിട്ടത്. മാത്യു ടി. തോമസ് അധ്യക്ഷനായി  അഡ്‌ഹോക് കമ്മിറ്റിക്ക് പാര്‍ട്ടിയുടെ നടത്തിപ്പ് ചുമതല നല്‍കുകയും ചെയ്തിരുന്നു. പണ്ടേ ദുര്‍ബ്ബല ഒപ്പം ഗര്‍ഭിണിയും എന്ന പോലെയായി ജനതാദള്‍.

ജെഡിഎസ് സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് സി.കെ. നാണു ഇറങ്ങിയതോടെയാണ് ഈ പാര്‍ട്ടി വാര്‍ത്തയില്‍ ശ്രദ്ധപിടിച്ചത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത് പാര്‍ട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണ്. പഴയ സംസ്ഥാന കമ്മിറ്റി പുനഃസ്ഥാപിക്കണമെന്നും നാണു ആവശ്യപ്പെട്ടിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസിനെതിരെ പാര്‍ട്ടിയില്‍ വിമതനീക്കം നടക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ സി.കെ.നാണു അനുകൂലികള്‍ യോഗം ചേര്‍ന്നു. മാത്യു ടി. തോമസിനെ നിയമിച്ച ദേശീയ നേതൃത്വത്തെ തള്ളിപ്പറയണമെന്നാണ് ആവശ്യം. വലിയ ജയം അവകാശപ്പെട്ടവര്‍ ജയിച്ചുതോറ്റ സ്ഥിതിയിലായെന്ന് ചുരുക്കം. ഇതിനിടയിലാണ് കാഞ്ചിയാറില്‍ നിന്നും ഏറെ കൗതുകവും പുതുമയുമുള്ള വാര്‍ത്ത.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലെ കാഞ്ചിയാര്‍ പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. 9 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവിക്ക് അവര്‍ അര്‍ഹരല്ല. പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തു വിജയിച്ചിട്ടില്ല.  

ഈ വിഭാഗത്തില്‍ നിന്നുള്ള 4 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അവരില്‍ നരിയമ്പാറ വാര്‍ഡില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ.സി.സുരേഷ് മാത്രമാണു ജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ ജനറല്‍ സീറ്റില്‍ ഉള്‍പ്പെടെ 2 വാര്‍ഡുകളില്‍ ഇടതുപക്ഷം മത്സരിപ്പിച്ചിരുന്നതാണ്. പക്ഷേ തോറ്റു. നരിയമ്പാറയാണ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരുന്ന വാര്‍ഡ്. 2015ല്‍ ഇടതുപക്ഷ ഭരണ സമിതിയില്‍ അംഗമായിരുന്ന സനീഷ് ശ്രീധരനെയാണ് ഇവിടെ മത്സരിപ്പിച്ചത്.  

ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ പ്രദേശങ്ങളില്‍ ഒന്നായ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വിഭജിച്ച് 1977-ലാണ് കാഞ്ചിയാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. ഇപ്പോള്‍ ജയിച്ച ബിജെപിയുടെ ഏക അംഗം പ്രസിഡന്റാകുമ്പോള്‍ മറ്റുള്ളവരെല്ലാം ജയിച്ച് തോറ്റവരായി. ബിജെപിയാകട്ടെ തോറ്റ് ജയിച്ച അവസ്ഥയിലുമെത്തി.

ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തിളക്കം സീറ്റുകളുടെ എണ്ണത്തിലല്ല. പിടിച്ചെടുത്ത സ്ഥലങ്ങളുടെ പ്രത്യേകതയിലാണ്. അതില്‍ പ്രാധാന്യമേറിയവയാണ് പന്തളത്തെ നേട്ടം. ശബരിമല ശ്രീ അയ്യപ്പനുമായി ബന്ധപ്പെട്ടതാണ് പന്തളത്തിന്റെ ചരിത്രം. അത്ര തന്നെ പ്രാധാന്യമുണ്ട്  ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥാനമായ ചെമ്പഴന്തിയിലെ വിജയം. അരുവിപ്പുറത്ത് ഗുരുദേവന്‍ തപസ്സനുഷ്ഠിച്ച വാര്‍ഡിലേയും ശിവഗിരിയിലെ വിജയവും എണ്ണപ്പെട്ടതാണ്.  

നവോത്ഥാന നായകരില്‍ അഗ്രഗണ്യനായ മന്നത്ത് പദ്മനാഭന്‍ അന്ത്യ വിശ്രമം കൊള്ളുന്ന പെരുന്ന വാര്‍ഡിലും ബിജെപി വെന്നിക്കൊടി നാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍ സ്ഥിതിചെയ്യുന്ന ശാസ്തമംഗലത്ത് ബിജെപി, ഇഎംഎസ് അക്കാദമി സ്ഥിതിചെയ്യുന്ന വിളപ്പില്‍ പഞ്ചായത്തിലെ വാര്‍ഡിലും വിജയം ബിജെപിക്ക് തന്നെ. കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന മരുതന്‍കുഴിയിലും സി.അച്യുതമേനോന്റെ സ്മാരകം നില്‍ക്കുന്ന പൂജപ്പുരയിലും ജയിച്ചത് ബിജെപി. തിരുവനന്തപുരം മേയറായിരുന്ന ശ്രീകുമാറിനെ കരിക്കകത്ത് തോല്‍പ്പിച്ചതും ബിജെപിയാണ്.

ഉമ്മന്‍ചാണ്ടി താമസിക്കുന്ന ജഗതി വാര്‍ഡിലും ബിജെപി ജയിച്ചുകയറിയപ്പോള്‍ സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ ഉള്‍പ്പെട്ട വാര്‍ഡ് അവര്‍ക്ക് കൈവിട്ടു. തോല്‍വിയും ജയവും ഇരുമുന്നണികളിലും കലഹം ശക്തമാക്കിയപ്പോള്‍ ബിജെപിയും അതുപോലെയാണെന്ന് സ്ഥാപിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ഈ പാര്‍ട്ടി വേറെ ലെവലാണ്. നുണപ്രചരിപ്പിക്കുന്നവര്‍ക്ക് അത് ബോദ്ധ്യമാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരില്ല.

Tags: electionശരീരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.