പഴയങ്ങാടി (കണ്ണൂര്‍): ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ കുടുംബവീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ചെറുതാഴം പത്താം വാര്‍ഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനേയും കുടുംബത്തേയുമാണ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. രഞ്ജിതയും ഭര്‍ത്താവും അച്ഛനും അമ്മയും കുഞ്ഞുമടങ്ങുന്ന അഞ്ചംഗ കുടുംബം താമസിച്ചിരുന്നത് മാതൃസഹോദരന്റെ കൂടെ ഇവര്‍ക്ക് കൂടി അവകാശമുള്ള കുടുംബവീട്ടിലാണ്. മുംബൈയില്‍ കച്ചവടം നടത്തുന്ന സിപിഎം നേതാവായ അമ്മാവനാണ് സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണിയില്‍ ഇവരെ ഇറക്കിവിട്ടത്.
15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നവരെ പലതരത്തിലും ഉപദ്രവിച്ചിരുന്നു. ആദ്യമായാണ് പത്താം വാര്‍ഡില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായതു തന്നെ. ആരെങ്കിലും മത്സരിച്ചാലും ബൂത്തിലിരിക്കാന്‍ പോലും സിപിഎം നേതൃത്വം അനുവദിക്കാറില്ല. രഞ്ജിത വീടുകള്‍ കയറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി, 138 വോട്ടും ലഭിച്ചു. ഇതാണ് ഭീഷണിക്ക് കാരണം.
വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയോടെ വാടക വീട് കണ്ടെത്തി മാറാനൊരുങ്ങുകയാണ് ഇവര്‍. സിപിഎമ്മിന്റെ സമീപനത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയുള്ളതിനാല്‍ പ്രതികരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പലരും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സ്ഥാനാര്‍ത്ഥിയെയും കുടുംബത്തെയും സിപിഎമ്മുകാര്‍ വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം കണ്ണൂര്‍ ജില്ലയിലെ പട്ടുവം പഞ്ചായത്തിലും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: