Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി; ഗുരുവായൂര്‍ ദേവസ്വം നടപടി നിയമ വിരുദ്ധം; മടക്കി നല്‍കണമെന്ന് ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ് ക്ഷേത്ര ഭരണ സമിതി നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 19, 2020, 09:15 am IST
inKerala

കൊച്ചി: പ്രളയം, കൊറോണ എന്നിവയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്ര സ്വത്തില്‍നിന്ന്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയ ഭരണസമിതി  നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു.  രണ്ടു തവണയായി അഞ്ചു കോടി വീതം നല്‍കിയ  തീരുമാനം ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി ഭരണസമിതിക്ക് ക്ഷേത്ര സ്വത്ത് പരിപാലിക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനും

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കും കനത്ത പ്രഹരമാണ് കോടതി വിധി.  ഫുള്‍ ബെഞ്ചിന്റെ വിധിയനുസരിച്ചുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കുന്നതോടെ, പണം സര്‍ക്കാര്‍ മടക്കി നല്‍കണം.

ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ് ക്ഷേത്ര ഭരണ സമിതി നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.  

ഗുരുവായൂരപ്പന് സമര്‍പ്പിച്ചതോ  ദേവസ്വം വാങ്ങിയതോ ആയ  മുഴുവന്‍ സ്ഥാവര, ജംഗമ സ്വത്തുക്കളും പണവും ഗുരുവായൂരപ്പനില്‍ നിക്ഷിപ്തമാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് ക്ഷേത്ര സ്വത്ത് ഭരിക്കാനും  നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമേ അധികാരമുള്ളൂ. അഡ്മിനിസ്‌ട്രേറ്ററും കമ്മീഷണറും നിയമത്തിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ, കോടതി വ്യക്തമാക്കി. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റിയാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി. അവര്‍ അതീവ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കാന്‍. തങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാരിനടക്കം ആര്‍ക്കും കൈമാറാന്‍ ട്രസ്റ്റിക്ക് അധികാരമില്ല.

ദേവസ്വം സ്വത്തോ അതിന്റെ ഭാഗമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ സംഭാവന നല്‍കാനോ കൈമാറാനോ ഭരണസമിതിക്കോ, കമ്മീഷണര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അധികാരമില്ല. ഗുരുവായൂര്‍ ദേവസ്വം നിയമത്തിന്റെ 27സി വകുപ്പ് പ്രകാരം, തീര്‍ഥാടകരുടെ താമസത്തിനു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന വൈദ്യസഹായം, കുടിവെള്ള വിതരണം തുടങ്ങിയവയെ ഇതില്‍നിന്ന് അടര്‍ത്തി മാറ്റി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല, കോടതി വ്യക്തമാക്കി.

പ്രളയ, കൊറോണ ബാധിതരായ ആരാധകര്‍ക്ക് (തീര്‍ഥാടകരല്ല) വൈദ്യസഹായം നല്‍കാനും  ഭക്ഷണവും കുടിവെള്ളവും ശുചിമുറികളും  ഒരുക്കാനുമാണ് പണം നല്‍കിയതെന്നായിരുന്നു  ഭരണസമിതിയുടെ വാദം. ഗുരുവായൂരപ്പനെ മനസ്സിലേറ്റുന്നവര്‍ എല്ലാം ആരാധകരാണെന്നു വ്യാഖ്യാനിച്ച് അവര്‍ക്കു പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറുന്നത് തെറ്റല്ലെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. ഈ വാദവും കോടതി തള്ളി. ജസ്റ്റിസുമാരായ  എ. ഹരിപ്രസാദ്, അനു ശിവരാമന്‍, എം. ആര്‍. അനിത  എന്നിവരടങ്ങിയ ഫുള്‍ ബഞ്ചിന്‍േറതാണ് വിധി. അഡ്വ. സജിത് കുമാര്‍, അഡ്വ. എ. വിവേക് തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി.

അപ്പീലില്‍ 22ന് തീരുമാനം ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമോയെന്ന  കാര്യം ഈ മാസം 22ന് ചേരുന്ന  ഭരണസമതിയോഗം തീരുമാനിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ് അറിയിച്ചു.

Tags: ഹൈക്കോടതിGuruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.