കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പുതുതായി പുറത്തിറക്കിയ ചോട്ടു സിലിണ്ടര്‍ മലബാര്‍ മേഖലയില്‍ വിതരണം തുടങ്ങി. ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ (എല്‍പിജി) ധനപാണ്ഡ്യന് കോഴിക്കോട് കെടിസി പമ്പില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജനറല്‍ മാനേജര്‍ (എല്‍പിജി) സി.പി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷനായി. കോഴിക്കോട് ഏരിയ മാനേജര്‍ എസ്.എസ്.ആര്. കൃഷ്ണമൂര്‍ത്തി, ചേളാരി പ്ലാന്റ് മാനേജര്‍ ജോര്‍ജ് ചെറായില്‍, കോഴിക്കോട് ആര്‍ഒ എല്‍പിജി ചീഫ് ഡിവിഷണല്‍ റ്റിറ്റോ ജോസ്, സീനിയര്‍ സെയില്‍സ് മാനേജര്‍മാരായ വി. സുരേന്ദ്രന്, റെജീന ജോര്‍ജ്, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ പി.കെ. റീന, ആര്‍ഒ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ സംസാരിച്ചു.
രാജ്യത്തെ 695 ജില്ലകളിലും ചോട്ടു സിലിണ്ടര്‍ 24 മണിക്കൂറും ലഭിക്കും. കര്‍ശന സുരക്ഷാ ഉറപ്പു വരുത്തിയതിനു ശേഷമാണ് ചോട്ടു വിപണിയില്‍ എത്തിക്കുന്നത്.
ഭാരക്കുറവ് ഉള്ളതു കൊണ്ട് കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും യുവപ്രൊഫഷണലുകള്ക്കും ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാണ് ഈ ചോട്ടു സിലിണ്ടര്‍. രേഖകള്‍ ആവശ്യമില്ലാതെ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും മറ്റു ജനറല്‍ സ്റ്റോറുകളിലും ചോട്ടു ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: