കൊച്ചി : ദേവന്റെ സ്വത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റിയത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ വകമാറ്റിയതില്‍ ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹര്ജികളിന്മേലാണ് ഹൈക്കോടതിയുടെ ഈ വിധി.
പണം വകമാറ്റി നല്കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമ വിരുദ്ധമാണ്. ദേവന്റെ സ്വത്തുവകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി മൂന്നംഗ ഡിവിഷന് ബെഞ്ച് അറിയിച്ചു.
ദേവസ്വം ബോര്‍ഡ് ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഹൈക്കോടതിയുടെ മുന്‍കാല വിധി റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലേക്ക് വിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: