Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശാലഗഢിലെത്തിയ ശിവാജി

സമയം ഉച്ചയായി. ചുരത്തില്‍ നില്‍ക്കുന്ന ബാജിപ്രഭുവിന്റെ ശരീരത്തില്‍നിന്നും രക്തം ധാരധാരയായി നിര്‍ഗമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ സഹയോഗികള്‍ അതുലനീയമായ പരാക്രമം കാണിച്ചുകൊണ്ട് ഓരോരുത്തരും പത്തിരട്ടി ശത്രുക്കളെ സംഹരിച്ചുകൊണ്ട് നിലംപതിക്കുന്നുണ്ടായിരുന്നു. ബാജിപ്രഭുവിന്റെ വാളില്‍നിന്നും രക്ഷപ്പെട്ട് ഒരു ശത്രുസൈനികനു പോലും ചുരം മറികടക്കാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:22 am IST
inSamskriti

വിശാലഗഢിന്റെ ചുറ്റും വളഞ്ഞാക്രമിച്ചു കൊണ്ടിരിക്കുന്ന ജസവന്തറാവു-സൂര്യറാവു എന്നിവര്‍ക്ക് ശിവാജി വിശാലദുര്‍ഗത്തിലേക്ക്വ ന്നുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ലഭിച്ചു. യാഥാസ്ഥിതിക ഹിന്ദുക്കളായ മറാഠ വീരന്മാരായ രണ്ടുപേരും ശിവാജിയെ കൊല്ലാനായി  പുറപ്പെട്ടു. ശിവാജി തന്റെ ഭവാനി ഖഡ്ഗം പുറത്തേക്കെടുത്തു. രാത്രിയും പകലും മുഴുവന്‍ ഓടിത്തളര്‍ന്നിരുന്ന സൈനികര്‍. പക്ഷേ ശിവാജിയുടെ പ്രാണരക്ഷണം ഓര്‍ത്ത് തളരുന്ന പ്രശ്‌നമേയില്ല. ഓരോ പദവും പടവെട്ടി പടവെട്ടി ശിവസൈനികര്‍ മുന്നേറിക്കൊണ്ടിരിക്കയായിരുന്നു.

സമയം ഉച്ചയായി. ചുരത്തില്‍ നില്‍ക്കുന്ന ബാജിപ്രഭുവിന്റെ ശരീരത്തില്‍നിന്നും രക്തം ധാരധാരയായി നിര്‍ഗമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ സഹയോഗികള്‍ അതുലനീയമായ പരാക്രമം കാണിച്ചുകൊണ്ട് ഓരോരുത്തരും പത്തിരട്ടി ശത്രുക്കളെ സംഹരിച്ചുകൊണ്ട് നിലംപതിക്കുന്നുണ്ടായിരുന്നു. ബാജിപ്രഭുവിന്റെ വാളില്‍നിന്നും രക്ഷപ്പെട്ട് ഒരു ശത്രുസൈനികനു പോലും ചുരം മറികടക്കാന്‍ സാധിച്ചില്ല. ആകാശത്തുനില്‍ക്കുന്ന സൂര്യ തേജസ്സ് ഭൂമിയില്‍ നില്‍ക്കുന്ന ബാജി പ്രഭുവിന്റെ തേജസ്സിനോട് മത്സരിക്കുന്നതുപോലെ തോന്നി. അവസാനം സൂര്യന്‍ പരാജയപ്പെട്ട് പടിഞ്ഞാറന്‍ സമുദ്രത്തിലേക്ക് യാത്രയായി. ബാജിപ്രഭുവിന്റെ കരങ്ങള്‍ക്ക് ഈ ദിവ്യശക്തി എങ്ങനെ ലഭിച്ചു. നിഷ്ഠാ, ധ്യേയനിഷ്ഠാ, സ്വരാജ്യനിഷ്ഠാ അതിന്റെ പ്രഭാവമായിരുന്നു അത്.

വിശാലഗഢില്‍ ശിവാജിയുടെ ഭവാനി ഖഡ്ഗത്തിനു മുന്നില്‍ ജസവന്ത-സൂര്യറാവുകള്‍ നിഷ്പ്രഭരായി. അവരുടെ പ്രതിരോധനിര തകര്‍ന്നു. മഹാരാജ് ദുര്‍ഗത്തിലേക്കോടി. എത്രയും പെട്ടെന്ന് കോട്ടക്കകത്ത് പ്രവേശിച്ച്  പീരങ്കി ശബ്ദിപ്പിക്കണം. ബാജി പ്രഭുവിനെ താന്‍ സുരക്ഷിതമായി കോട്ടയില്‍ പ്രവേശിച്ച വിവരം അറിയിക്കണം. ബാജിപ്രഭുവിന്റെ അമൂല്യമായ ജീവന്‍ രക്ഷിക്കണം. ശിവാജി പീരങ്കിയുടെ അടുത്തേക്കോടി അപ്പോഴേക്കും വൈകിട്ട് ആറ് മണിയായിരുന്നു.

അപ്പോഴും ബാജിപ്രഭുവിന്റെ കരങ്ങളാല്‍ ശത്രുക്കള്‍ അരിഞ്ഞു വീഴ്‌ത്തപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. 21 മണിക്കൂറായി ഓടുകയും യുദ്ധം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ സ്ഥൂല ശരീരം തകര്‍ന്നുപോയി. രക്തം മുഴുവന്‍ ഒഴുകിത്തീര്‍ന്നിരുന്നു. എന്നിട്ടും പീരങ്കിയുടെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ല. അതു കേള്‍ക്കുന്നതുവരെ വാളിന് വിശ്രമമില്ല എന്ന് ശരീരത്തിന് ആജ്ഞ കൊടുത്തിരുന്നു. ശിവാജിയുടെ പ്രാണരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം എന്നിരിക്കെ ശരീരത്തിന് നിലംപതിക്കാന്‍ സാധ്യമല്ല.

അപ്പോഴതാ-ധന്‍, ധന്‍, ധന്‍ എന്ന് പീരങ്കിയുടെ ശബ്ദം ഒന്നിനുപുറകെ ഒന്നായി മൂന്നുതവണ കേട്ടു. ഞാന്‍ സകുശലം എത്തി താങ്കളെ പ്രതീക്ഷിച്ചിരിക്കയാണ്. എത്രയും പെട്ടെന്ന് വരൂ എന്നായിരുന്നു പീരങ്കിധ്വനിയുടെ അര്‍ത്ഥം. ബാജിപ്രഭുവിന്റെ ജീവിതം സാര്‍ത്ഥകമായി.

അപ്പോള്‍ ശത്രുവിന്റെ ക്രൂരമായ ഒരു പ്രഹരം ബാജിയുടെ കഴുത്തിലേറ്റു. അവശേഷിച്ച രക്തം അസ്തമയ സൂര്യന് അര്‍ഘ്യമായര്‍പ്പിച്ചുകൊണ്ട്, ബാജിയുടെ പ്രാണന്‍ വായുവിനോട് ചേര്‍ന്ന് ശിവാജിയെ ആലിംഗനം ചെയ്യാന്‍ പോയി. അദ്ദേഹത്തിന്റെ ശരീരം ധരാശായിയായി. അദ്ദേഹത്തിന്റെ ശരീരം പതിച്ച ഗാജാപൂര്‍ എന്ന സ്ഥലം പവിത്രമായി.’പാവനഖിണ്ഡി’ എന്ന പേരില്‍ ആ പ്രദേശം ഇന്ന് പ്രസിദ്ധമാണ്. (മറാഠീ ഭാഷയില്‍ ഖിണ്ഡി എന്നതിനര്‍ത്ഥം ഒരാള്‍ക്ക് മാത്രം കടക്കാവുന്ന ഗുഹാസദൃശമായത്)

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.