കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി.കെ. റീന, പി.സി. ഷിജിലാല്‍, വിമലകുമാരി എന്നിവര്‍ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു.കോഴിക്കോട്: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞതവണ 27 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 34 ആയി ഉയര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏഴു സീറ്റുകളാണ് ലഭിച്ചത്. വടകര മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി.
കഴിഞ്ഞതവണ രണ്ട് സീറ്റാണ് വടകരയില്‍ ലഭിച്ചത്. ഒരു സീറ്റ് സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തു. കൊയിലാണ്ടിയില്‍ മൂന്നും മുക്കം മുനിസിപ്പാലിറ്റിയില്‍ രണ്ടും സീറ്റുകള്‍ നേടി. ഇതില്‍ ഓരോ സീറ്റുകള്‍ രണ്ടിടങ്ങളിലും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ ഒരു സീറ്റ് നിലനിര്‍ത്തി. പയ്യോളി മുനിസിപ്പാലിറ്റിയില്‍ ബിജെപി ആദ്യമായി ഒരു സീറ്റ് നേടി. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 17 സീറ്റുകള്‍ എന്‍ഡിഎക്ക് ലഭിച്ചു.
കഴിഞ്ഞ തവണ 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഉണ്ണികുളം പഞ്ചായത്തില്‍ മൂന്നും ചെങ്ങോട്ട്കാവ്, കുന്ദമംഗലം എന്നിവിടങ്ങളില്‍ രണ്ടു വീതം സീറ്റുകളും, ചാത്തമംഗലം, ഒളവണ്ണ, പെരുവയല്‍, ചേമഞ്ചേരി, അഴിയൂര്‍, ബാലുശ്ശേരി, അത്തോളി, കായണ്ണ, നന്മണ്ട എന്നീ പഞ്ചായത്തുകളില്‍ ഓരോ സീറ്റുകളുമാണ് എന്‍ഡിഎക്ക് ലഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വീട് ഉള്‍ക്കൊള്ളുന്ന അത്തോളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബൈജു കൂമുള്ളിയാണ് ജയിച്ചത്. ആദ്യമായിട്ടാണ് ഇവിടെ ബിജെപിയുടെ ജയം.
വടകര മുനിസിപ്പാലിറ്റിയില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍- വാര്‍ഡ് ഒന്ന്- ടി.പി. സുരക്ഷിത, വാര്‍ഡ് 14- നിഷ മനീഷ്, വാര്‍ഡ് 35- പി.കെ. സിന്ധു, കൊയിലാണ്ടി മുനിസിപ്പാലിറ്റി- വാര്‍ഡ് 36- സുധാകരന്‍, വാര്‍ഡ് 35- വൈശാഖ്, വാര്‍ഡ് 41- സിന്ധു സുരേഷ്. മുക്കം മുനിസിപ്പാലിറ്റി- വാര്‍ഡ് 6- നികുഞ്ജം വിശ്വനാഥന്‍, വാര്‍ഡ് 8- എം.ടി. വേണുഗോപാല്‍, ഫറോക്ക് മുനിസിപ്പാലിറ്റി- വാര്‍ഡ് 31- കെ. വിനോദ്, പയ്യോളി മുനിസിപ്പാലിറ്റി- വാര്‍ഡ് 36- നിഷ ഗിരീഷ്.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത്: നാലാം വാര്‍ഡ്- ടി.കെ.റീന, പന്ത്രണ്ടാം വാര്‍ഡ്- പി.സി. ഷിജിലാല്‍, പതിമൂന്നാം വാര്‍ഡ്- വിമല കുമാരി. ചെങ്ങോട്ട് കാവ്: വാര്‍ഡ് 2 സുധ കാവുങ്കല്‍പൊയില്‍, വാര്‍ഡ് 5 ജ്യോതി നളിനം. കുന്ദമംഗലം: വാര്‍ഡ് 15 ലിബിന രാജേഷ്, വാര്‍ഡ് 19- ഷാജി ചോലക്കല്‍ മീത്തല്‍, നന്മണ്ട: വാര്‍ഡ് 7- സീമ തട്ടഞ്ചേരി, വാര്‍ഡ് 10- സി.പി. ബിജിഷ, ചേമഞ്ചേരി: വാര്‍ഡ് 2- രാജു കുന്നമ്മല്‍. ചാത്തമംഗലം: വാര്‍ഡ് 20- വിദ്യുല്‍ലത, ഒളവണ്ണ: വാര്‍ഡ് 6- ധനേഷ് കുമാര്‍, പെരുവയല്‍: വാര്‍ഡ് 14- പി.എം. ബാബു, അഴിയൂര്‍: വാര്‍ഡ് 13- പ്രീത പി.കെ, ബാലുശ്ശേരി: വാര്‍ഡ് 9- ബീന കാട്ടുപറമ്പത്ത്, അത്തോളി: വാര്‍ഡ് 1- ബൈജു കൂമുള്ളി, കായണ്ണ: വാര്‍ഡ് 7- ജയപ്രകാശ് കായണ്ണ, ചോറോട്: വാര്‍ഡ് 17- പ്രിയങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: