കൊച്ചി: കേരള ടെലികോം സര്‍ക്കിളില്‍ വന്‍നേട്ടവുമായി റിലയന്‍സ് ജിയോ. നാലു വര്‍ഷം കൊണ്ട് കേരളത്തില്‍ ഒരു കോടിയിലധികം വരിക്കാരാണ് ജിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊറോണക്കാലത്താണ് ജിയോയ്ക്ക് കൂടുതല്‍ വരിക്കാരെ ലഭിച്ചത്. വീട്ടിലിരുന്ന് ജോലിചെയ്യുന്ന സാഹചര്യവും വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസും ജിയോ ഇന്‍ഫോകോമിന് രക്ഷയായിട്ടുണ്ട്. കേരളത്തിലെ ഒരോ വീട്ടില്‍ ഒരോ ജിയോ കണക്ഷന് ഉള്ളതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ജിയോയ്ക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച ലഭിച്ചത് കേരളത്തിലാണ്.
അതേസമയം, വോഡഫോണ്‍ ഐഡിയ ഭാരതി എയര്‍ടെല്‍ എന്നിവര്‍ക്കെതിരെ ജിയോ രംഗത്തുവന്നു. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളിലൂടെ റിലയന്‍സിന്റെ ടെലികോം വിഭാഗമായ ജിയോ നേട്ടമുണ്ടാക്കുമെന്ന് ഈ ടെലികോം കമ്പനികള്‍ തെറ്റിദ്ധാരണ പരത്തുന്നതായും ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്കിയ പരാതിയില്‍ പറയുന്നു. റിലയന്‍സിന്റെ ജിയോ സേവനങ്ങള്‍ കര്‍ഷകര്‍ ബഹിഷ്കരിക്കരിക്കണമെന്നും ജനങ്ങളോട് ഇത്തരം കമ്പനികളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചിലര്‍ ചെയ്തിരുന്നു. കമ്പനിക്കെതിരെ നീചമായ കാമ്പയിനുകള്‍ എതിരാളികള്‍ നടത്തുന്നുവെന്നും ജിയോയുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: