തൃശൂര്‍ : നേരത്തെ വോട്ട് ചെയ്തുവെന്ന മന്ത്രി എ.സി.മൊയ്തീനെതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികള്‍ അവസാനിപ്പിക്കുന്നു.മന്ത്രി വോട്ട് ചെയ്യുമ്പോള്‍ പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണിയായിരുന്നുവെന്ന ജില്ലാ കളക്ടറുടേയും വരണാധികാരിയുടേയും റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണിത്.
വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകരയിലായിരുന്നു മന്ത്രി മൊയ്തീന്റെ വോട്ട്. ഏഴ്മണിക്ക് പോളിംഗ് ആരംഭിക്കുന്നതിന് മുന്‍പ് എത്തിയ മന്ത്രി 6.55 ന് വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു യുഡിഎഫ് പരാതിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: