ന്യൂദല്‍ഹി: കായികക്ഷമത തെളിയിച്ച സീനിയര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കും. ഇന്നലെ ദേശീയ ക്രിക്കറ്റ് അക്കദമിയില്‍ നടന്ന പരിശോധയിലാണ് ശര്‍മ കായിക്ഷമത തെളിയിച്ചത്.
ഈമാസം 14ന് രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചേക്കും. അഡ്‌ലെയ്ഡില്‍ പതിനേഴിനാണ് ആദ്യ ടെസ്റ്റ്.
യുഎഇയില്‍ നടന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് രോഹിത് ശര്‍മയ്‌ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളില്‍ സ്ഥാനം ലഭിച്ചില്ല.
രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റ് പാസായെന്നും ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നും ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നാല് മത്സരങ്ങളുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഈ മാസം 17 ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ദിന – രാത്രി മത്സരമാണിത്. ആദ്യ ടെസ്റ്റിനുശേഷം നായകന്‍ വിരാട് കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. അജിങ്ക്യ രഹാനെയാണ് അവസാന മൂന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുക.
















