തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും വോട്ട് ചെയ്യാനായില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പട്ടികയ്ക്ക് പകരം 2015ലെ വോട്ടര്‍ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അടിസ്ഥാനമാക്കിയതാണ് സമ്മതിദാനാവകാശം നഷ്ടപ്പെടുത്തിയതെന്ന് ടിക്കാറാം മീണ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പൂജപ്പുര വാര്‍ഡിലെ എല്‍ബിഎസ് സെന്ററിലായിരുന്നു വോട്ട്.
അന്ന് വോട്ട് ചെയ്തതിനാല്‍ ഇത്തവണയും ലിസ്റ്റില്‍ ഉണ്ടാകുമെന്ന് കരുതി. എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം തന്റെ ഓഫീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ല എന്നായിരുന്നു മറുപടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. താന്‍ താമസിക്കുന്ന ഫഌറ്റിലുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും അടക്കമുള്ളവര്‍ വോട്ടേഴ്സ് ലിസ്റ്റിന് പുറത്താണെന്നും’ടിക്കാറാം മീണ പറഞ്ഞു.
ചീഫ് സെക്രട്ടറി ആയപ്പോഴാണ് ബിശ്വാസ് മേത്ത കവടിയാറിലെ ബംഗ്ലാവിലേക്ക് പോകുന്നത്. അതുവരെ തങ്ങളുടെ ഫഌറ്റ് സമുച്ചയത്തിലായിരുന്നു. എന്നാല്‍ കവടിയാറിലും പേര് ചേര്‍ക്കപ്പെട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ അപാകതയുണ്ടെന്ന് ബിജെപി തുടക്കം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: