Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടുമ്പോള്‍

സത്യസന്ധമായി ജനവിധി തേടുകയെന്നത് സിപിഎമ്മിന്റെ പാരമ്പര്യമല്ല. പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴൊക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും പാര്‍ട്ടി ചിഹ്നമായ താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നമായി നല്‍കി നിരവധി അപരന്മാരെ രംഗത്തിറക്കുകയുണ്ടായി. സിപിഎമ്മുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിത്. ജനാധിപത്യത്തിന്റെ അന്തഃസത്തയ്‌ക്ക് നിരക്കാത്ത ഇത്തരം ചെയ്തികള്‍ വീണ്ടുവിചാരമില്ലാതെ ചെയ്ത് ശീലമുള്ളവരാണ് സിപിഎമ്മുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 12:21 am IST
inEditorial

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയുടെ പോലും പേരില്ല എന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്നിരിക്കാനിടയുള്ള വ്യാപകമായ ക്രമക്കേടുകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ കമ്മീഷണറുടെ പേരാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്ത കമ്മീഷണര്‍ക്കുതന്നെ ഇങ്ങനെയൊരു ഗതി വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സിപിഎം സ്വന്തം സ്വാധീന മേഖലകള്‍ക്കനുസരിച്ച് ബൂത്തുകള്‍ പുനര്‍നിര്‍ണയം നടത്തി എന്ന ആക്ഷേപവും ശക്തമാണ്. കൂടുതല്‍ വോട്ടര്‍മാരുള്ള മേല്‍വിലാസം ആവര്‍ത്തിച്ച് അതിനു കീഴില്‍ വ്യാജപ്പേരുകള്‍ എഴുതിച്ചേര്‍ത്ത് കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. വോട്ടര്‍പ്പട്ടികയില്‍ മേല്‍വിലാസവും വീട്ടു നമ്പരുകളും തെറ്റിവന്നിരിക്കുന്നതിനാല്‍ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാണ്. ഇത്തരം ക്രമക്കേടുകള്‍ക്ക് മകുടം ചാര്‍ത്തുന്നതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പോലും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമായിരിക്കുന്നത്.

സത്യസന്ധമായി ജനവിധി തേടുകയെന്നത് സിപിഎമ്മിന്റെ പാരമ്പര്യമല്ല. പാര്‍ട്ടി അധികാരത്തില്‍ ഇരിക്കുമ്പോഴൊക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണം പിടിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും പാര്‍ട്ടി ചിഹ്നമായ താമരയോട് സാമ്യമുള്ള റോസപ്പൂ ചിഹ്നമായി നല്‍കി നിരവധി അപരന്മാരെ രംഗത്തിറക്കുകയുണ്ടായി. സിപിഎമ്മുകാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണിത്. ജനാധിപത്യത്തിന്റെ അന്തഃസത്തയ്‌ക്ക് നിരക്കാത്ത ഇത്തരം ചെയ്തികള്‍ വീണ്ടുവിചാരമില്ലാതെ ചെയ്ത് ശീലമുള്ളവരാണ് സിപിഎമ്മുകാര്‍. 

അധികാരത്തിലുള്ളപ്പോള്‍ ഇതൊക്കെ ആവര്‍ത്തിക്കുന്നവരാകയാല്‍ കോണ്‍ഗ്രസ്സിന് ഇത്തരം കാര്യങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിക്കാനുള്ള ധാര്‍മികാവകാശമില്ല. കുത്സിത മാര്‍ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഇപ്രകാരം അട്ടിമറിക്കുന്നവരാണ് മോദി സര്‍ക്കാര്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നുവെന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ ഈ ആരോപണം ഉന്നയിക്കുന്നവര്‍ പക്ഷേ വിജയിക്കുകയാണെങ്കില്‍ നിശ്ശബ്ദത പാലിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും ആവര്‍ത്തിച്ച് നിരസിച്ച ഈ പരാതി ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് പൊടിതട്ടിയെടുക്കുകയുണ്ടായി.

പേപ്പര്‍ ബാലറ്റുകള്‍ നിലനിന്നിരുന്ന കാലത്ത് പോളിങ് ബൂത്തുകളില്‍ കൃത്രിമം കാണിക്കുക പതിവായിരുന്നു. പശ്ചിമ ബംഗാളില്‍ സിപിഎം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ‘ശാസ്ത്രീയ ബൂത്തുപിടുത്ത’ത്തെക്കുറിച്ച് അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷന്‍ തുറന്നടിച്ചത് വലിയ വിവാദമുണ്ടാക്കിയതാണല്ലോ. അപ്രിയ സത്യം പറഞ്ഞ ശേഷന് ഭ്രാന്താണ് എന്നായിരുന്നുവല്ലോ മുഖ്യമന്ത്രി ജ്യോതി ബസു പ്രതികരിച്ചത്. യഥാര്‍ത്ഥത്തില്‍ മൂന്നര പതിറ്റാണ്ടോളം ബംഗാളില്‍ സിപിഎം അധികാരത്തില്‍ തുടര്‍ന്നത് ജനാധിപത്യ പ്രക്രിയയെ ഹൈജാക്ക് ചെയ്താണ്. ബൂത്തു പിടുത്തവും കള്ളവോട്ടു ചെയ്യലുമൊക്കെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം ഇപ്പോഴും നടത്തുന്നു. എതിര്‍ സ്ഥാനാര്‍ത്ഥികളെ പത്രിക നല്‍കാന്‍ അനുവദിക്കാതെയും, ഭീഷണിപ്പെടുത്തി പിന്‍മാറ്റിച്ചും ‘എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന’ രീതി വ്യാപകമായി അരങ്ങേറുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതി വാഴ്ചയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ജനവികാരത്തെ നേരിടാനാവില്ലെന്ന് പാര്‍ട്ടിക്ക് അറിയാം. പരാജയം ഉറപ്പാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലമായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുക. അതുകൊണ്ട് എന്ത് കൃത്രിമം നടത്തിയിട്ടാണെങ്കിലും വോട്ടു നേടുകയെന്നതാണ് സിപിഎം തന്ത്രം. ജനാധിപത്യ വിശ്വാസികളായ ഓരോ വോട്ടര്‍മാരും ഇതിനെതിരെ ജാഗ്രത പാലിക്കണം.

Tags: keralaelectionശരീരംkerala local body election 2020Election ManipulationElectoral Fraud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.