Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: രണ്ട് പേര്‍ കൊല്ലപ്പെട്ടു; കട്ടപ്പന ഡിവൈഎസ്പിക്ക് പരിക്ക്

ഒരു വീട്ടില്‍ താമസിച്ചിരുന്നവര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 04:39 pm IST
inKerala

കട്ടപ്പന: ഇരട്ടയാര്‍ വലിയ തോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീക്ക് പരിക്ക്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്‌മോഹനും പരിക്കേറ്റു.

വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജ്ജിന്റെ പുരയിടത്തില്‍ കൃഷിപ്പണി ചെയ്തിരുന്ന ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹല്‍ സ്വദേശിയായ സജ്ഞയ് ബാസ്‌കി (30) ആണ് ലാറ്റ സ്വദേശികളായ ശുക്ലാല്‍ മറാന്‍ഡി (43), ജമേഷ് മൊറാന്‍ഡി (32) എന്നിവരെ വെട്ടിക്കൊന്നത്. രണ്ട് പേരുടെയും കഴുത്തിനും തലയ്‌ക്കുമാണ് വെട്ടേറ്റത്. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം.

ഒരു വീട്ടില്‍ താമസിച്ചിരുന്നവര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏലക്കാട്ടില്‍ കളവെട്ടാന്‍ ഉപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവരുടെ കൂടെ താമസിച്ചിരുന്ന ബസന്തി എന്ന സ്ത്രീക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്‌ക്ക് വെട്ടേറ്റ ബസന്തി നിലവിളിച്ചുകൊണ്ട് വീട്ടുടമയുടെ വാതിലില്‍ തട്ടിവിളിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പ്രതി സമീപത്തെ ഏലത്തോട്ടത്തില്‍ ഒളിച്ചു. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പിയുടെയും വണ്ടന്‍മേട് സിഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്തിയെങ്കിലും പോലീസിന് നേരെ ഇയാള്‍ കത്തി വീശി. ഇതിനിടെയാണ് ഡിവൈഎസ്പിക്ക് കൈയ്‌ക്ക് പരിക്കേറ്റത്. ഇദ്ദേഹവും ആശുപത്രിയില്‍ ചികിത്സ തേടി.  

ഏറെ സാഹസികമായി നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹങ്ങള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: കൊലപാതകംകേരള പോലീസ്ഇതര സംസ്ഥാന തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.