Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹൈദരാബാദില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; നാലില്‍ നിന്ന് നാല്‍പ്പത്തെട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 08:37 am IST
in India

ഹൈദരാബാദ്: രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 150 സീറ്റുള്ള കോര്‍പറേഷനില്‍ 149 സീറ്റിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 48 സീറ്റ് നേടിയ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ടിരട്ടി വിജയം. ഒന്നാമത്തെ വലിയ പാര്‍ട്ടി ആയെങ്കിലും ടിആര്‍എസിന് 55 സീറ്റേ ലഭിച്ചിട്ടുള്ളൂ. അസാസുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് മുസ്ലിമിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി. മജ്‌ലിസ് പാര്‍ട്ടി 44 സീറ്റോടെ മൂന്നാമതായി. കോണ്‍ഗ്രസ് വെറും രണ്ടു സീറ്റില്‍ ഒതുങ്ങി.  ഒരു സീറ്റിലെ വോട്ടെണ്ണല്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി ഒറ്റയ്‌ക്ക് അധികാരത്തിലെത്തിയ ടിആര്‍എസ് ഇത്തവണ ഭൂരിപക്ഷത്തിന് 21 സീറ്റ് പിന്നിലാണ്.  

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.  

പുതിയ സംസ്ഥാനം രൂപീകരിച്ചതു മുതല്‍  ടിആര്‍എസ് (തെലങ്കാന രാഷ്‌ട്ര സമിതി) ഭരിക്കുന്ന തെലങ്കാന 2023ലെ തെരഞ്ഞെടുപ്പില്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബിജെപി തന്ത്രം വിജയിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ് ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്.

ഭരണം നിലനിര്‍ത്തണമെങ്കില്‍ ടിആര്‍എസിന് കടുത്ത  തീവ്രവാദ പാര്‍ട്ടിയായ മജ്‌ലിസിന്റെ പിന്തുണ വേണം. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചാര്‍മിനാറില്‍ മജ്‌ലിസിന് 28 സീറ്റ് ലഭിച്ചപ്പോള്‍ ടിആര്‍എസിന് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റുകള്‍ കിട്ടി. ഖിരാദാബാദില്‍ മജ്‌ലിസിന് 13 സീറ്റ് കിട്ടി. ബിജെപിയുടെ വന്‍ വിജയത്തിന് തെലങ്കാനയിലെ ജനങ്ങളോടു നന്ദി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയേയും പാര്‍ട്ടി കാര്യകര്‍ത്താക്കളേയും അഭിനന്ദിച്ചു.

പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഹൈദരാബാദ്: 2010ലെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 52 സീറ്റും തെലുങ്കുദേശം പാര്‍ട്ടിക്ക് 45 സീറ്റും, മജ്‌ലിസ് പാര്‍ട്ടിക്ക് 43 സീറ്റും ബിജെപിക്ക് അഞ്ചു സീറ്റുമാണ് കിട്ടിയത്. തെലങ്കാന രൂപീകരിച്ച ശേഷം 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍  ചിത്രം മാറി മറിഞ്ഞു. 99 സീറ്റുകളുമായി സി. ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് എന്ന പുതിയ പാര്‍ട്ടി ഭരണം പിടിച്ചു. അന്ന് മജ്‌ലിസ് പാര്‍ട്ടിക്ക് ലഭിച്ചത് 44 സീറ്റ്. ബിജെപിക്ക് നാല്. കോണ്‍ഗ്രസിന് രണ്ട്, ടിഡിപിക്ക് ഒന്ന്. ഇക്കുറി  ടിആര്‍എസിന്റെ സീറ്റുകള്‍ 99ല്‍ നിന്ന് 55 ആയി ഇടിഞ്ഞു. 44 സീറ്റുകളുടെ കുറവ്, പകുതി സീറ്റും ബിജെപിയുടെ തേരോട്ടത്തില്‍ നഷ്ടപ്പെട്ടു. മജ്‌ലിസിന് 44. കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ തന്നെ. ടിഡിപിക്ക് ഒരു സീറ്റും ഇല്ല.

2010ല്‍ അഞ്ചും 2016ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയാണ്  48 സീറ്റുകള്‍ പിടിച്ചെടുത്തത്. അതും നിര്‍ണായക മേഖലകളില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം പ്രചാരണത്തിന് എത്തിയപ്പോള്‍ ഒരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന് എന്തിന് ഇത്ര പ്രാധാന്യം നല്‍കണമെന്നായിരുന്നു രാഷ്‌ട്രീയ രംഗത്തുയര്‍ന്ന ചോദ്യം. ബിജെപിയുടെ മുന്‍നിര നേതാക്കള്‍ അടക്കം ഇറങ്ങി പ്രചാരണം തുടങ്ങിയതോടെ ചിത്രം മാറി. ബിജെപിയുടെ മുന്നേറ്റം സീറ്റുകളുടെ എണ്ണത്തില്‍ തെളിഞ്ഞു.  ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

Kerala

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.