Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇരുമുടിക്കെട്ട് തടവറയിലായ കാലം

ഇരുമുടിക്കെട്ട് തടവറയിലായ കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 03:00 am IST
inArticle

ആചാരലംഘനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോലീസ് ഭക്തജനങ്ങളുടെമേല്‍ ഭീകരത അഴിച്ചുവിട്ടനാളുകളിലൊന്ന്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറെ പുലര്‍ച്ചെ ഒരു മണിവരെ മരക്കൂട്ടത്ത് തടഞ്ഞു നിര്‍ത്തി ഇരുമുടിക്കെട്ടോടെ അറസ്റ്റ് ചെയ്തു. തൊട്ടു പിറ്റേന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനെ നിലയ്‌ക്കലില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. ഇരുമുടിക്കെട്ടുമായി സ്വാമി അയ്യപ്പനെ തൊഴാനുള്ള യാത്രക്കിടെയായിരുന്നു പോലീസ് തേര്‍വാഴ്ച.

അയ്യപ്പനു വേണ്ടി ഒരായുസ്സു മുഴുവന്‍ ജയിലില്‍ കിടക്കാനും തയാര്‍ എന്നു പ്രഖ്യാപിച്ച്, ഇരുമുടിക്കെട്ടും മുറുകെപ്പിടിച്ച്, ശരണം വിളിച്ച് കൊട്ടാരക്കര സബ് ജയിലിലേക്ക് കയറിപ്പോയ കെ. സുരേന്ദ്രന്‍ മറ്റൊരു മണ്ഡലകാലത്ത് കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നല്‍കുന്നു.

2018 നവംമ്പര്‍ 17-നിലയ്‌ക്കലില്‍ തടഞ്ഞ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ അന്ന് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലാക്കാണ് കൊണ്ടുപോയത്. പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി, ആറു മണിയോടെ കോടതിയില്‍ ഹാജരാക്കിയതിലടക്കം ഗൂഢാലോചനയുടെ നിഴല്‍ വീണിരുന്നു.  

പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ജയിലിനുള്ളിലും ഇരുമുടിക്കെട്ട് കൈയില്‍ വയ്‌ക്കാനും രണ്ടുനേരം പൂജിക്കാനുമുള്ള അനുമതി കോടതി നല്‍കി. സുരേന്ദ്രനോട് വളരെ ക്രൂരമായിട്ടാണ് പോലീസ് പെരുമാറിയത്. മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ലെന്നും കൊടുംകുറ്റവാളിയെ പോലെയാണ് പെരുമാറിയതെന്നും സുരേന്ദ്രന്‍ പിന്നീടു പറഞ്ഞു. വെള്ളം കുടിക്കാന്‍ പോലും അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി.

ശബരിമലയില്‍ പോകാനെത്തിയ തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ സിപിഎമ്മാണെന്നും പ്രതികാരം തീര്‍ക്കലാണെന്നുമുള്ള ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ പിന്നീട് ഇരുനൂറ്റമ്പതോളം കേസുകളാണ് സുരേന്ദ്രന്റെ മേല്‍ ചുമത്തിയത്. അറസ്റ്റിലായ നിമിഷം മുതല്‍ ഇരുമുടിക്കെട്ടു സംരക്ഷിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. വെടിവെക്കുന്നെങ്കില്‍ എന്റെ നെഞ്ചില്‍ വെക്കണം, ഇരുമുടിയില്‍ തൊടരുത് എന്ന് സുരേന്ദ്രന്‍ ഓരോ നിമിഷവും ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

Tags: ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.