Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

എറിയാടില്‍ വികസനം കിട്ടാക്കനി

തീരദേശ മേഖലയായ ജില്ലാ പഞ്ചായത്ത് എറിയാട് ഡിവിഷനില്‍ വികസനമെന്നത് കിട്ടാക്കനിയാണെന്ന് ജനങ്ങള്‍. എറിയാട്, എസ്എന്‍പുരം (15 വാര്‍ഡുകള്‍), എടവിലങ്ങ് (12 വാര്‍ഡുകള്‍), മതിലകം (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എറിയാട് ഡിവിഷന്‍. വെള്ളക്കെട്ടും കടലേറ്റവും കുടിവെള്ളക്ഷാമമുമാണ് ഡിവിഷനിലെ പ്രധാന പ്രശ്‌നം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 02:55 pm IST
in Thrissur

തൃശൂര്‍: തീരദേശ മേഖലയായ ജില്ലാ പഞ്ചായത്ത് എറിയാട് ഡിവിഷനില്‍ വികസനമെന്നത് കിട്ടാക്കനിയാണെന്ന് ജനങ്ങള്‍. എറിയാട്, എസ്എന്‍പുരം (15 വാര്‍ഡുകള്‍), എടവിലങ്ങ് (12 വാര്‍ഡുകള്‍), മതിലകം (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എറിയാട് ഡിവിഷന്‍. വെള്ളക്കെട്ടും കടലേറ്റവും കുടിവെള്ളക്ഷാമമുമാണ് ഡിവിഷനിലെ പ്രധാന പ്രശ്‌നം. കാലവര്‍ഷത്തില്‍ അഴീക്കോട് മുതല്‍ 10 കി.മീ ചുറ്റളവില്‍ കടലാക്രമണമുണ്ടാകാറുണ്ട്. കടലാക്രമണം തടയുന്നതിന് പുലിമുട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമമാണ് ഡിവിഷനിലുള്ളത്. കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വെള്ളമെത്താറുള്ളൂവെന്ന് ജനങ്ങള്‍ പറയുന്നു. 

വേലിയേറ്റത്തെ തുടര്‍ന്ന് ഉപ്പ് കയറി കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. വിവിധ കമ്പനികള്‍ക്കായി ഭൂമികള്‍ നികത്തിയതിനാല്‍ മഴക്കാലത്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപെട്ടതോടെ ഡിവിഷനില്‍ കനത്ത വെള്ളക്കെട്ടുണ്ടാകാറുണ്ട്. എറണാകുളം-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട്-മുനമ്പം ജങ്കാര്‍ സ്തംഭനം തുടര്‍ക്കഥയാണ്. വര്‍ഷങ്ങളോളമാണ് ജങ്കാര്‍ സര്‍വീസ് തടസ്സപ്പെട്ടത്. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സമരങ്ങള്‍ നടത്തിയിരുന്നു. തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്തതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇഴജന്തുക്കളെ ഭയന്നാണ് പുലര്‍ച്ചെ ജോലിക്ക് പോകുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ജില്ലാ പഞ്ചായത്തിന്റേതായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഡിവിഷനില്‍ നടന്നിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. നിലവില്‍ എല്‍ഡിഎഫിലെ നൗഷാദ് കൈതവളപ്പിലാണ് എറിയാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ ജില്ലാ പഞ്ചായത്ത് അവഗണിച്ചു. കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല

* തീരേേദശ മഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. കടലാക്രമണം തടയുന്നതിന് ശാസ്ത്രീയ നടപടികളുണ്ടായില്ല * കടലേറ്റം തടയുന്നതിന് സീവാള്‍ നിര്‍മ്മിക്കുമെന്നത് പ്രഖ്യാപനം മാത്രമായി

* അഴീക്കോട്-മുനമ്പം ജെട്ടി ജങ്കാര്‍ സര്‍വീസ് കാര്യക്ഷമമല്ലാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തില്‍. ജങ്കാറിന്റെ സര്‍വീസ് മുടങ്ങുമ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതി

* കരനെല്‍ കൃഷിയെ സഹായിക്കുന്ന യാതൊരുവിധ പദ്ധതികളുമുണ്ടായില്ല

* ഭൂ-മണ്ണ് മാഫിയ കടന്നു കയറ്റത്തിനെതിരെ ജില്ലാപഞ്ചായത്ത് നിയമ നടപടികളെടുത്തില്ല

* വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പരിഹാര നടപടികളുണ്ടായില്ല

* അഴീക്കോട് ജെട്ടി-മുനമ്പം പാലം നിര്‍മ്മാണം സ്തംഭനത്തില്‍. 99 കോടി രൂപയുടെ പദ്ധതി ഇതുവരെയും ആരംഭിച്ചിട്ടില്ല

* ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമുണ്ടെങ്കിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല

* ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമല്ല. തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ വര്‍ഷങ്ങളായിട്ടും അറ്റകുറ്റപണി നടത്തിയിട്ടില്ല

* ഡിവിഷനില്‍ ഇപ്പോഴും തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്ത നിരവധി സ്ഥലങ്ങള്‍

* സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യം സജ്ജമാക്കിയിട്ടില്ല

* പട്ടികജാതി കോളനികള്‍ വികസനമെത്താതെ ശോചനീയാവസ്ഥയില്‍. പട്ടികജാതി ക്ഷേമ പദ്ധതികള്‍ ഇവരിലേക്കെത്തുന്നില്ല

എല്‍ഡിഎഫ് അവകാശവാദം

* ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി രണ്ടര കോടി രൂപ വിനിയോഗിച്ചു

* ആറാട്ടുകടവ് പാലം, എറിയാട് ഐഎച്ച്ആര്‍ഡി കോളേജ് പാലം എന്നിവയുടെ നിര്‍മ്മാണത്തിന് മൊത്തം 50 ലക്ഷം രൂപ നല്‍കി

* എസ്എന്‍പുരത്ത് 25 ലക്ഷം രൂപ ചെലവില്‍ വായനശാല നിര്‍മ്മിച്ചു

* മതിലകം നാണന്‍വായനശാല കുളം 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു

* മതിലകം പട്ടികജാതി കോളനിക്ക് കുടിവെള്ള കണക്ഷന് 5 ലക്ഷം രൂപ നല്‍കി

* അഴീക്കോട് ഗ്രാമീണശാല വായനശാല നവീകരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചു

* 22 ലക്ഷം രൂപ വിനിയോഗിച്ച് സ്‌കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങളും സ്‌പോര്‍ട്‌സ് മെറ്റീരിയല്‍സും വിതരണം ചെയ്തു

* 25 ലക്ഷം രൂപ ചെലവില്‍ കൂളിമുട്ടത്ത് കലാഭവന്‍ മണി സ്മാരക സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു

* മതിലകത്ത് കൃഷിഭവന്‍ കെട്ടിട നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

* എറിയാട്, എസ്എന്‍പുരം എന്നിവിടങ്ങളിലായി മൊത്തം 46 ലക്ഷം ചെലവഴിച്ച് 4 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* സ്‌കൂളുകള്‍ക്ക് വെന്റിങ് മെഷിനുകളും ഇന്‍സിനറേറ്ററുകളും അങ്കണവാടികളിലേക്ക് ടിവികളും വിതരണം ചെയ്തു

* 60ഓളം ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

* അങ്കണവാടികളിലേക്ക് എസിയും വാട്ടര്‍പ്യൂരിഫെയറുകളും നല്‍കി

* കൊവിഡ് സമയത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് മാസ്‌ക്കുകള്‍, ഹെല്‍ത്ത് സെന്ററുകളിലേക്ക് സാനിറ്റൈസര്‍, പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്തു

Tags: election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

പുതിയ വാര്‍ത്തകള്‍

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.