ബത്തേരി: ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരി്ച്ച് മോഷണങ്ങള്‍ നടക്കുന്നത് തുടര്‍ക്കഥയായതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ബത്തേരി പോലീസ്. വീടുകള്‍ അടച്ചുപൂട്ടി പോകുന്നവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കിയിരിക്കുന്നത്.
വീട് അടച്ചിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും സമീപത്തെ സ്റ്റേഷനില്‍ വിവരമറിയിക്കണം. കൂടാതെ വീട്ടില്‍ വൈകുന്നേരങ്ങളില്‍ ലൈറ്റില്ലാത്തതും, പത്രങ്ങള്‍ പകല്‍ സമയങ്ങളിലടക്കം പുറത്തുതന്നെ കിടക്കുന്നതും, ഗേറ്റ് പുറത്തുനിന്നും പൂട്ടിപോകുന്നതും മോഷ്ടാക്കള്‍ക്ക് വീട്ടില്‍ ആളില്ലന്ന കാര്യം മസിലാക്കാനും മോഷണം നടക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വീട് അടച്ചുപൂട്ടിപോകുന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന സന്ദേശം നല്‍കിയതായും സ്പെഷ്യല്‍ സ്ക്വാഡുകള്‍ ഫോം ചെയ്തതായും ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം കൂടിയ സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ബത്തേരി നായ്ക്കട്ടി ചിത്രാലക്കരയില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് ഇരുപതര ലക്ഷം രൂപയും 22 പവന്് സ്വര്‍ണ്ണവും കവര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: