കൊല്ലം: ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റ് വഴി വാഴക്കുലയില്‍ ലഹരിമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. സുരേഷ് ആണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആഗസ്റ്റ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ലോറിയില്‍ തമിഴ്നാട്ടില്‍ നിന്നും വാഴക്കുലയില്‍ ഒളിപ്പിച്ച നിലയില്‍ 868 പാസ്മോപ്രോക്സിന്വോണ് ലഹരി ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇത് പിടിച്ചത്. വാഹന ഡ്രൈവര്‍ തിരുച്ചെന്തുര്‍ കുറവന്‍കുളം വഗൈകുളം സെന്തില്‍ മുരുകനെ(26) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസിന്റെ അന്വേഷണം കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി സുരേഷ് ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ രണ്ടു ആലപ്പുഴ സ്വദേശികളുടെയും തമിഴ്നാട് സ്വദേശിയും മെഡിക്കല്‍ സ്റ്റോര്‍ ഉടമയും ആയ ആളിന്റെയും പങ്ക് എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെയും തമിഴ്നാട്ടിലെയും കേരളത്തിലെയും പത്തോളം സിസി ടിവി ദൃശ്യങ്ങളുടെയും വിവരങ്ങളില്‍ നിന്നും ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു.
ആലപ്പുഴ വെള്ളക്കിണര്‍ വള്ളക്കടവില്‍ നഹാസ്(35), അമ്പലപ്പുഴ ഒറ്റപ്പന തോട്ടപ്പള്ളി വടക്കന്റെ പറമ്പില്‍ വീട്ടില്‍(മോന്‍സി നിവാസ്) മഹേഷ് (37) എന്നിവരെ രണ്ടും മൂന്നും പ്രതികള്‍ ആയി അന്വേഷണമധ്യേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ രണ്ടു പേരും ആയിരുന്നു കേരളത്തിലെ മയക്കുമരുന്ന് വിപണനത്തിലെ പ്രധാന കണ്ണികള്‍. കേരളത്തിലേക്ക് കടത്തുന്ന ഗുളികകള്‍ ഇവര്‍ ആലപ്പുഴ കേന്ദ്രീകരിച്ച് വില്പന നടത്തുകയായിരുന്നു. വിദ്യാര്‍ഥികളും യുവാക്കളും ആയിരുന്നു ഇവരുടെ പ്രധാന ഇരകള്‍. മുപ്പത് മുതല്‍ അറുപത് വര്‍ഷം വരെ കഠിന തടവും 3 മുതല്‍ 6 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: