Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊരാളുങ്കലിന് വേണ്ടി ഭരണഘടന ലംഘിച്ചു; സിവിസിയുടെ മാര്‍ഗനിര്‍ദ്ദേശം പാലിച്ചില്ല; സുപ്രീംകോടതി വിധി ലംഘിച്ചു; കേരള ഫിനാന്‍ഷ്യല്‍ കോഡ് മറികടന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ്, മന്ത്രിസഭായോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് ചട്ടം ലംഘിച്ച് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ 215.26 കോടിയുടെ കരാര്‍ ഊരാളുങ്കലിന് നല്‍കുകയായിരുന്നു. 25 കോടിയുടെ വരെ കരാറുകള്‍ എടുക്കാനേ സഹകരണ വകുപ്പ് ചട്ടപ്രകാരം ഊരാളുങ്കലിന് കഴിയൂ. ഇടക്കാലത്ത് പിണറായി സര്‍ക്കാര്‍ അത് 50 കോടിയാക്കി അനുവദിച്ചു. പിന്നീട് 2017 ഫെബ്രുവരി 15നാണ്, 215.26 കോടിയുടെ കരാര്‍ നല്‍കിയത്. ഇതിന് നിര്‍ബന്ധിക്കുന്ന വിശദീകരണക്കുറിപ്പ് മന്ത്രിസഭായോഗത്തില്‍ നല്‍കിയതും പിണറായി വിജയന്‍ തന്നെ. ഈ വാര്‍ത്ത നവംബര്‍ 27ന് 'ജന്മഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Dec 1, 2020, 09:50 am IST
in Kerala

കൊച്ചി:  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിണറായി സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയത് ഭരണഘടന ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. ഭരണഘടനയുടെ 14-ാം അനുച്ഛേദം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം, കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍,  സുപ്രീംകോടതിവിധി തുടങ്ങിയവയും മറികടന്നതായി 2018-ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം  നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് സിഎജി ശുപാര്‍ശ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുത്താണ്, മന്ത്രിസഭായോഗത്തില്‍ പ്രത്യേക വിഷയമായി പരിഗണിച്ച് ഊരാളുങ്കലിന് ചട്ടം ലംഘിച്ച് കരാര്‍ നല്‍കാന്‍ തീരുമാനിച്ചത്. കൊച്ചിന്‍ ഇന്നവേഷന്‍ സോണ്‍ കെട്ടിടം നിര്‍മിക്കാന്‍ 215.26 കോടിയുടെ കരാര്‍ ഊരാളുങ്കലിന് നല്‍കുകയായിരുന്നു. 25 കോടിയുടെ വരെ കരാറുകള്‍ എടുക്കാനേ സഹകരണ വകുപ്പ് ചട്ടപ്രകാരം ഊരാളുങ്കലിന് കഴിയൂ. ഇടക്കാലത്ത് പിണറായി സര്‍ക്കാര്‍ അത് 50 കോടിയാക്കി അനുവദിച്ചു. പിന്നീട് 2017 ഫെബ്രുവരി 15നാണ്, 215.26 കോടിയുടെ കരാര്‍ നല്‍കിയത്.  ഇതിന് നിര്‍ബന്ധിക്കുന്ന വിശദീകരണക്കുറിപ്പ്  മന്ത്രിസഭായോഗത്തില്‍ നല്‍കിയതും  പിണറായി വിജയന്‍ തന്നെ. ഈ വാര്‍ത്ത നവംബര്‍ 27ന് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള ഫിനാന്‍ഷ്യല്‍ കോഡ് പ്രകാരമാണ് പൊതുമരാമത്ത് കരാറുകള്‍ക്ക് ടെന്‍ഡര്‍ വിളിക്കുന്നത്. ധനവകുപ്പ് 2014 ജൂലൈയിലും 2015 ആഗസ്റ്റിലും പൊതുമരാമത്ത് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയാക്കി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍)യുടെയോ ധനകാര്യ വകുപ്പിന്റെ തന്നെയോ വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാതെ, 2016 ഫെബ്രുവരി 20 ന് വരെയുള്ള വിവര പ്രകാരം, 809.93 കോടി രൂപയുടെ അഞ്ച് കരാറുകള്‍ ധനവകുപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതായാണ് സിഎജി കണ്ടെത്തിയത്. സകല ചട്ടങ്ങളും ലംഘിച്ചാണീ നടപടിയെന്നും  സിഎജി ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ രേഖകള്‍ വിശകലനം ചെയ്ത് 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ മൂന്നാം അധ്യായത്തില്‍ 43-ാം പേജിലാണ് ഊരാളുങ്കലിനു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തിയ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടുന്നത്.

തീരുമാനം മന്ത്രിസഭയുടേതാണെന്നാണ് പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി സിഎജിക്ക് നല്‍കിയ വിശദീകരണം. ചട്ടം ലംഘിച്ച് കരാര്‍ നല്‍കുന്നതില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അസംതൃപ്തി പ്രകടിപ്പിച്ചതായും  സിഎജി റിപ്പോര്‍ട്ടിലുണ്ട്. കരാറുകള്‍ നല്‍കുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം പാലിക്കണമെന്നും  പൊതു ടെന്‍ഡര്‍ വഴിയോ ലേലം വഴിയോ ആയിരിക്കണമെന്നും സുതാര്യത, ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം തുല്യ പരിഗണന എന്നിവ ഉറപ്പാക്കി ആരോഗ്യകരമായ മത്സരത്തിന് വഴി തുറക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഊരാളുങ്കലിന് വേണ്ടി ലംഘിച്ചു.

ചട്ടങ്ങള്‍ ലംഘിച്ചത് മന്ത്രി തോമസ് ഐസക്കിന്റെ ധനവകുപ്പാണ്. അതിന് മന്ത്രിസഭാ യോഗത്തില്‍ പ്രത്യേക വിഷയമായി അനുമതി നല്‍കാന്‍  മുന്‍കൈയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും. ശുപാര്‍ശ ചെയ്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല, തുടര്‍ന്നും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാറുകള്‍ നല്‍കുകയും ചെയ്തു.

Tags: uralungal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

Kerala

12 അടി ഉയരം; മഹാവിഷ്ണുവിന്റെ 11 ഭാവങ്ങളിലുള്ള മുഖങ്ങള്‍; മഹാഭാരതയുദ്ധത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്ന അരക്കോടിയുടെ ശില്‍പം മോഹന്‍ലാലിനായി ഒരുങ്ങി

Kerala

കൂളിമാട് പാലത്തിന്റെ നിര്‍മാണപ്പിഴവ്: രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ഇത്തരം വീഴ്ച ആവര്‍ത്തികരുതെന്ന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് താക്കീതും

Kerala

ഊരാളുങ്കല്‍ ഇടത് രാഷ്‌ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനല്‍ ; ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി: അഡ്വ.കെ.എം. ഷാജഹാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.