ന്യൂദല്‍ഹി: കോവിഡ് വാക്സിന് വികസനവും ഉല്പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിനഗര സന്ദര്‍ശനം നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.’വാക്സിന് വികസനവും ഉല്പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി നരേന്ദ്ര മോദി മൂന്ന് നഗരങ്ങള്‍ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സന്ദര്‍ശിക്കുമെന്ന് പി.എം.ഒ ട്വീറ്റ് ചെയ്തു.
കോവിഡിനെതിരായ പോരാട്ടത്തിന്റെ നിര്‍ണായക ഘട്ടത്തിലേക്ക് ഇന്ത്യ പ്രവേശിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദര്‍ശനത്തില്‍ ശാസ്ത്രജ്ഞരുമായുള്ള ചര്‍ച്ചകള്‍, പൗരന്മാര്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍, വെല്ലുവിളികള്‍, പുരോഗതി എന്നിവ വിലയിരുത്താന്‍ സഹായിക്കും -പി.എം.ഒ കൂട്ടിചേര്‍ത്തു.
കോവിഡിനെ നെതിരെ വാക്സിന് നിര്‍മ്മിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ യു.കെ ആസ്ഥാനമായുള്ള കമ്പനിയായ ആസ്ട്രാസെനെക്ക, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ലോകത്ത് ഏറ്റവുമധികം വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: