Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ന്

കഴിഞ്ഞ വർഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകർ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2020, 11:52 am IST
inMarukara

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ശനിയാഴ്‌ച്ച അരങ്ങേറും. കഴിഞ്ഞ വർഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകർ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇത്തവണ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നത്. നവംബർ 28 ന് യുകെ സമയം ഉച്ചക്ക് 2 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) സംഗീതോത്സവം സംപ്രേക്ഷണം ആരംഭിക്കും.

ചെമ്പൈ സ്വാമികളുടെ പരമ്പരയിൽ പെട്ട ആദിത്യൻ ശിവകുമാറിന്റെ തത്സമയ അഷ്ടപദി സംഗീതാർച്ചനയോടെ സംഗീതോത്സവം ആരംഭിക്കും. പ്ലസ് വൺ വിദ്യാർഥിയായ ആദിത്യൻ ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം കലാകാരൻ ഡോ.പി ആർ ശിവകുമാറിന്റെ മകനാണ്. ക്‌ളാസിക്കൽ കർണാടക സംഗീതത്തിലും അഷ്ടപദിയിലും പ്രാവീണ്യം തെളിയിച്ച ആദിത്യൻ 2019 കേരള സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പിന്നണി ഗായകനും, കർണാടിക് സംഗീതജ്ഞനുമായ മുരളി രാമനാഥനും മകൾ ആദിത്യ മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചന പിന്നീട് സംപ്രേക്ഷണം ചെയ്യും. ഏഴാം വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന മുരളി രാമനാഥൻ ഇപ്പോൾ പ്രശസ്ത സംഗീതജ്ഞൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനാണ്. വിവിധ തെന്നിന്ത്യൻ സിനിമകളിലും ആൽബങ്ങളിലും പാടിയിട്ടുള്ള മുരളി രാമനാഥൻ 2007 ലെ ഐഡിയ സ്റ്റാർ സിങ്ങർ മത്സരാർഥിയുമായിരുന്നു.

തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മുരളി രാമനാഥന്റെ ശിക്ഷണത്തിൽ സംഗീതാഭ്യാസം ആരംഭിച്ച ആദിത്യ മുരളി പിന്നീട് ശ്രീമതി ശ്രീകല രവീന്ദ്രൻ, വന്ദന കൃഷ്ണമൂർത്തി എന്നീവരുടെ ശിക്ഷണത്തിലും സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിംഗ് ആർട്ട്സിലും സംഗീതം അഭ്യസിച്ചു. NIE Times ഗീത് സംഗീത് , ഗ്യാന സമാജ സഭ Annual Competitions മുതലായ മത്സരങ്ങളിൽ വിജയിയായ ആദിത്യ Young Artiste 2020 for Carnatic Music ൽ രാജ്യാന്തര തലത്തിൽ ആദ്യ 25 ഗായകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചു നടത്തിയ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 2020 ലെ പഞ്ചരത്നകീർത്തനാലാപനം സംപ്രേക്ഷണം ചെയ്ത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിക്കും. ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിനെ അനുസ്മരിച്ചു നടത്തുന്ന ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ ത്യാഗരാജ സ്വാമി വിരചിതമായ പഞ്ചരത്ന കീർത്തനം സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സംപ്രേക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകിയ രഞ്ജിത്ത് ഗുരുവായൂരിനും ബാല ഗുരുവായൂരിനും ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു. എല്ലാവര്ഷത്തെയും പോലെ രാജേഷ് രാമന്റെ നേതൃത്വത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അരങ്ങേറുന്നത്.

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസും തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു. 

Tags: Musiclondonfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.