ചാത്തന്നൂര്‍: കല്ലുവാതുക്കലിന്റെ ഹൃദയം കീഴടക്കി രാജിപ്രസാദ്. ഇടതുപക്ഷത്തിന്റ ഉറച്ച കോട്ടകളില്‍ ചെന്ന് വെല്ലുവിളിച്ച് ശക്തമായ പോരാട്ടത്തിലൂടെ ആധിപത്യം ഉറപ്പിച്ച ചരിത്രമാണ് രാജിപ്രസാദിനുള്ളത്.
സമാജസേവനം ജീവിതവ്രതമാക്കിയ രാജിപ്രസാദ് ജയപരാജയങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നില്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വളരെയേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് രാജി വോട്ട് ചോദിക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതികളും ചൂണ്ടിക്കാണിക്കുന്നു. ഡിവിഷനില്‍ ഉള്‍പ്പെട്ട പൂതക്കുളം കല്ലുവാതുക്കല്‍ പഞ്ചായത്തുകളിലെ ഇടതുജനപ്രതിനിധികളുടെ വികസനവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് വോട്ട് നേടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് രാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. 2005ല്‍ തന്റെ കന്നിയങ്കത്തില്‍ ശൂരനാട് സൗത്ത് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിന്നും വിജയിച്ചു. തുടര്‍ന്നിങ്ങോട്ട് പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം നിറവേറ്റി സമാജസേവനവുമായി മുന്നോട്ട് പോകുകയാണ്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലുവാതുക്കല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കില്‍ ഇക്കുറി ഒന്നാം വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രാജി പറയുന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും 2015 ലെ തദേശതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കുന്നത്തൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ നിന്നും മത്സരിച്ച രാജി എബിവിപിയിലൂടെയാണ് യുവമോര്ച്ചയിലെത്തിയത്. യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ്, ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ തിളങ്ങിയ രാജിപ്രസാദ് ഇപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ. ഭര്‍ത്താവ് പ്രസാദ് നിലവില്‍ ശൂരനാട് സൗത്ത് 15-ാം വാര്‍ഡിലെ പഞ്ചായത്തംഗമാണ്. മൈനാഗപ്പള്ളി കന്നിമേല്‍ നോര്‍ത്ത് കിടങ്ങയം വലിയത്ത് തെക്കതില്‍ വീട്ടില്‍ കുടുംബാംഗമാണ്.
കല്ലുവാതുക്കല്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജയശ്രീ രമണന് നിലവില്‍ കെപിസിസി മീഡിയ സമിതി അംഗമാണ്. ഐഎന്‍ടിയുസി വനിതാവിഭാഗം, കൊല്ലം ജില്ലാപ്രസിഡന്റ്, പോലീസ് വനിതാസെല്‍ ഉപദേശകസമിതി അംഗം, കേരള സംസ്ഥാന ആര്‍ട്ടിസാന്‍സ് യൂണിയന് (തഴ ഈറ്റ തൊഴിലാളി യൂണിയന്), കൊല്ലം ജില്ലാ പ്രസിഡന്റ്, ജി. രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍, കോണ്‍ട്രാക്ട് സൊസൈറ്റി (ഗ്രില്കോസ്) ഡയറക്ടര്‍ ബോര്‍ഡ് അംഗം, കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി യൂണിയന്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആശാദേവി നിലവില്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ്. കൂടാതെ എസ്സിപികെ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിഡിഎസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പട്ടികജാതി ക്ഷേമസമിതി (പികെഎസ്) ചാത്തന്നൂര്‍ ഏരിയ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാഅസോസിയേഷന്‍ ചാത്തന്നൂര്‍ ഏരിയാകമ്മിറ്റി അംഗം കെഎസ്കെടിയു പൂതക്കുളം വില്ലേജ് പ്രസിഡന്റ്, കെഎസ്കെടിയു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: