Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനം നിറയെ അയ്യനെക്കണ്ട് അയ്യപ്പ ദര്‍ശനം; ശബരിമലയിലെ ഒന്‍പത് മേല്‍ശാന്തിമാരും മാളികപ്പുറത്തെ ഒരു മേല്‍ശാന്തിയും പങ്കെടുത്ത അപൂര്‍വ സംഗമം

ശബരിമലയുടെ മാതൃകയില്‍ തയാറാക്കിയ ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങുകള്‍. രാവിലെ പള്ളിയുണര്‍ത്തി മുന്‍ ശബരിമല മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ദീപം തെളിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 09:43 am IST
in Samskriti

ഹരിപ്പാട്: മഞ്ഞണിഞ്ഞ മാമലകള്‍ താണ്ടി ശബരീശ്വര സന്നിധാനത്തിലെത്തി അയ്യപ്പനെ കണ്ട് തൊഴുത പ്രതീതിയിലാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഭക്തര്‍. എല്ലാ വീടും സന്നിധാനം, എല്ലാവര്‍ക്കും പൊരുള്‍ അയ്യപ്പന്‍ എന്ന സന്ദേശവുമായി ലോകത്താകമാനമുള്ള അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശന സാഫല്യമേകണമെന്ന ഉദ്ദേശ്യത്തോടെ അയ്യപ്പ സേവാ സമാജവും അയ്യപ്പ ഭക്തജനക്കൂട്ടായ്‌മയും സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ അയ്യപ്പ ദര്‍ശനത്തിന്റെ സമാപനം മകര ജ്യോതി കണ്ട് അയ്യപ്പനെ വണങ്ങി മലയിറങ്ങിയ വിശ്വാസികളുടെ അനുഭവം പോലെയായി.  

ശബരിമലയുടെ മാതൃകയില്‍ തയാറാക്കിയ ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങുകള്‍. രാവിലെ പള്ളിയുണര്‍ത്തി മുന്‍ ശബരിമല മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ദീപം തെളിച്ചു. തുടര്‍ന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം ആരംഭിച്ചു. 7.30നും 7.45നും ഇടയ്‌ക്ക് തൃക്കൊടിയേറ്റ്. തുടര്‍ന്ന് ഉഷഃപൂജയും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും. ഇതൊക്കെ ഓണ്‍ലൈനായി വീക്ഷിച്ച ഓരോ അയ്യപ്പഭക്തനും അനുഭവിച്ചറിയുകയായിരുന്നു, താന്‍ സന്നിധാനത്താണെന്ന്.  

നിറഞ്ഞ ഭക്തിയോടെ ശരണം വിളികളും മുഴങ്ങിയതോടെ വീട്ടിലിരുന്ന ഓരോ അയ്യപ്പസ്വാമിയും അത് ഏറ്റുവിളിച്ചു. ഉച്ചയ്‌ക്ക് 11 35ന് ചരിത്രത്തില്‍ത്തന്നെ  ആദ്യമായി ശബരിമലയിലെ ഒന്‍പത് മേല്‍ശാന്തിമാരും മാളികപ്പുറത്തെ ഒരു മേല്‍ശാന്തിയും പങ്കെടുത്ത അപൂര്‍വ സംഗമം. തുടര്‍ന്ന് മണ്ഡല കാലത്ത് ശബരിമലയെ അനുസ്മരിപ്പിക്കുന്ന പോലെ വിവിധ കലാകാരന്‍മാരുടെ പരിപാടികളും നടന്നു. വൈകിട്ട് ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചതോടെ ഓരോ ഭക്തന്റെ മനസ്സിലും അയ്യപ്പദര്‍ശനം കഴിഞ്ഞ നിര്‍വൃതി.

Tags: Ayyappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ഥാടകരുടെ അര ലക്ഷം രൂപ കവര്‍ന്ന വിശുദ്ധി സേനാംഗം പിടിയിലായി

Kerala

മണ്ഡല പൂജ: 26നും 27നും ശബരിമലയില്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കും

Kerala

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

Kerala

സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കി

Kerala

പാട്ട് കൊളേളണ്ടിടത്ത് കൊണ്ടു,പോറ്റിയെ കയറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.