ഇടുക്കി: ചുരുങ്ങിയ ചിലവില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ താമസം നല്കുന്ന പദ്ധതി തുടക്കത്തിലേ വന്‍ വിജയം.
നവംബര്‍ 14 ന് തുടക്കമിട്ട പദ്ധതിക്ക് ആദ്യ ദിനം തന്നെ ലഭിച്ചത് ഫുള്‍ ബുക്കിംഗ്. 16 സീറ്റുകള്‍ വീതമുള്ള രണ്ട് എസി ഡീലക്സ് ബസുകളാണ് താമസ സൗകര്യത്തിനായി കെഎസ്ആര്‍ടിസി മാറ്റിവച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ എല്ലാ ബെര്‍ത്തുകളിലേക്കും സഞ്ചാരികളെത്തിയതായി മൂന്നാര്‍ കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പി.കെ. രവി പറഞ്ഞു.
100 രൂപയാണ് ഒരു രാത്രി ബസിലെ താമസത്തിനായി സഞ്ചാരികള്‍ നല്‍കേണ്ടത്.
കമ്പിളി വേണമെങ്കില്‍ 50 രൂപ അധികം നല്‍കണം. ഇതോടൊപ്പം ഡെപ്പോസിറ്റായി 200 രൂപയും വാങ്ങും. ഈ തുക മടങ്ങുമ്പോള്‍ തിരികെ നല്‍കും. വൈകിട്ട് നാലുമുതല്‍ രാവിലെ 11 വരെയാണ് ബസില്‍ സഞ്ചാരികള്‍ക്ക് തങ്ങാനാവുക.
ബസ് ഉപയോഗിക്കുന്നവര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ടേബിളും കൈ കഴുകാന്‍ വാഷ് ബേസിനും കുടിക്കാന്‍ വെള്ളവും അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം ഓരോ ബെര്‍ത്തിനും താഴെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പൂട്ടോട് കൂടിയ ബോക്സ് സൗകര്യവുമുണ്ട്. ഇതിന്റെ താക്കോലും പ്രവേശന സമയത്ത് നല്ക്കും. സമീപത്തെ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് രാത്രിക്കാലങ്ങളില്‍ ബസ് നിര്‍ത്തുക.
ജീവനക്കാരുടെ നോട്ടമെത്തുന്നതിനാല്‍ സ്ത്രീകള്‍ക്കും ഇവിടം സുരക്ഷിതമാണ്.
ഡിപ്പോയില്‍ ഉള്ള ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാന്‍ അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തുന്നുണ്ട്. പുറമെ നിന്ന് ആവശ്യമെങ്കില്‍ ഭക്ഷണവും ഇവിടെ എത്തിച്ച് നല്‍കും.
കെഎസ്ആര്‍ടിസിയുടെ 9447813851, 04865230201 ഫോണ്‍ നമ്പര്‍ വഴി ബുക്ക് ചെയ്യാം. ചെറിയ തുകയില്‍ മൂന്നാറിന്റെ ഭംഗി കണ്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഈ സൗകര്യം ഗുണമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: