പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും വെടിവയ്പ്പും.ഒരാള്‍ക്ക് വെടിയേറ്റു പരുക്ക്. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങിയ ആറുപേര്‍ തമ്മിലാണ് വെടിവയ്പ്പ് നടന്നത്.പെരുമ്പാവൂര്‍ സ്വദേശി ആദില്‍ ഷായ്ക്കാണ് വെടിയേറ്റത്. ആദില്‍ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്താണ് സംഭവം. നിസാറും ആദിലും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കാണ് സംഘര്‍ഷത്തിലും വെടിവെയ്പിലും കലാശിച്ചതെന്നാണ് പറയുന്നത്. കാറില്‍ എത്തിയ നിസാറും സംഘവും ആദില്‍ നെ ആദ്യം ആക്രമിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.അക്രമി സംഘം സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: