Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

മുല്ലത്തറയും തുളസിത്തറയും

വാസ്തുവിദ്യ - 36

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 6, 2020, 08:59 pm IST
inVasthu

കേരളീയ ഗൃഹസങ്കല്‍പ്പങ്ങളുടെ ഗൃഹാതുരതകളാണ് നടുമുറ്റം, ദാരുനിര്‍മിതങ്ങളായ നീളന്‍ വരാന്തകള്‍, തുളസിത്തറ എന്നിവ. പ്രാചീന വാസ്തു ഗ്രന്ഥ പരാമര്‍ശങ്ങളില്‍ ഇതിനു മല്ലീകുട്ടിമം എന്ന നാമത്തില്‍ മുല്ലത്തറയായിട്ടും സങ്കല്‍പ്പം കാണുന്നുണ്ട്. പില്‍ക്കാലത്ത് തുളസിത്തറയായും പരിണാമമായി.  

അങ്കണമധ്യ സൂത്രം, ഗൃഹമധ്യ സൂത്രം, കര്‍ണസൂത്രം, രജ്ജു സൂത്രം എന്നിവയ്‌ക്ക് വേധം വരാത്ത വിധം അങ്കണ മധ്യത്തിലാണ് തുളസി അല്ലെങ്കില്‍ മുല്ലത്തറ ചെയ്ത് വരാറുള്ളത്. നാലുകെട്ടുകളുടെ നാലു ശാലകള്‍ക്കിടയില്‍ പാദുകപ്പുറത്തു വരുന്ന ഗൃഹമണ്ഡല ഭാഗത്തെ മധ്യാങ്കണം അഥവാ പ്രാങ്കണം എന്നും ഗൃഹ വേദികയ്‌ക്ക് പുറത്തു വരുന്നതിന് ബാഹ്യാങ്കണം എന്നുമാണ് സംജ്ഞകള്‍. അങ്കണം എന്നതിനു മുറ്റം എന്നാണ് അര്‍ഥം.

പ്രാങ്കണവിധികള്‍ മുന്‍പേ പറയപ്പെട്ടവയാല്‍ സുവ്യക്തമായതല്ലോ. തെക്ക്വടക്ക് ദിശയില്‍ ഗുണാംശ വിസ്താരവിധിയനുസരിച്ച് നിയതമായ ആയാമത്തോട് കൂടിയ ദീര്‍ഘചതുരാകൃതിയിലുള്ളവയാകണം നടുമുറ്റങ്ങള്‍. അതല്ലെങ്കില്‍ 1,2,4,8,9,12,16 അംഗുലം കൊണ്ടും ആയാമം നല്‍കാം. കിഴക്ക് പടിഞ്ഞാറ് ആയാമം നല്‍കുന്നത് ഉത്തമമല്ല. എന്നാല്‍ സമചതുരമായ നടുമുറ്റവിധിയുണ്ട്.

നടുമുറ്റത്തിന്റെ വടക്കുകിഴക്കേ ഭാഗത്താണ് മുല്ലത്തറയ്‌ക്ക് സ്ഥാനം. നടുമുറ്റത്തല്ലെങ്കിലും മുല്ലത്തറ ഗൃഹത്തിന്റെ വടക്കുകിഴക്കെ മുറ്റത്താണ് വേണ്ടത്. നടുമുറ്റത്തിന്റ വീതിയില്‍ നിന്നും അധികമുള്ള ദീര്‍ഘത്തില്‍ പകുതി വടക്കും തെക്കും നീക്കി മധ്യത്തിലുള്ള ചതുരം 8ഃ8 അറുപത്തിനാല് പദമുള്ള വാസ്തു മണ്ഡലമായി വിഭജിച്ച് മധ്യഭാഗത്തെ ആവൃതിയില്‍ ആപന്‍, ആപവത്സന്‍ എന്നീ ദേവന്മാരുടെ പദത്തിലാണ് മുല്ലത്തറയുടെ സ്ഥാനം. ആപന്റെ ഇടത്തെ, വടക്ക് പദത്തിലും ആപവത്സന്റെ വലത്തേ, തെക്ക് പദത്തിലും മധ്യത്തിലാണ് തുളസിത്തറക്ക് സ്ഥാനം കല്‍പ്പിക്കേണ്ടത്. അതായത് അങ്കണത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നിന്നും വടക്കുകിഴക്കേ മൂലയിലേക്കുള്ള സൂത്രത്തിനു വേധം വരാത്ത വിധം വേണം എന്ന് സാരം.

ഏകശാലാ ഗൃഹങ്ങള്‍ക്കും ബാഹ്യാങ്കണത്തെ ഇപ്രകാരം ക്രമപ്പെടുത്തിയാണ് സ്ഥാനം കാണുന്നത്. തുളസിത്തറയുടെ സ്ഥാനം അറിയാതെ പ്രധാന വാതിലിനു നേര്‍ക്ക് വയ്‌ക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഇത് പ്രധാന വാതിലിനു ദ്വാരവേധദോഷം ഉണ്ടാക്കുന്നതാണ്. തറ ഉയരം കുറഞ്ഞ വീടുകള്‍ക്ക് അതിന്മേല്‍ ഉയരം കൂടിയ തുളസിത്തറകളും സ്വീകാര്യമല്ല .

തുളസിത്തറയുടെ ഉയരം, ചുറ്റ് എന്നിവക്ക് ധ്വജയോനി അളവുകളാണ് നല്‍കേണ്ടത്. വൃത്താകൃതിയിലും സമചതുരശ്രമായും എട്ടോ പതിനാറോ പട്ടമായും നിര്‍മിക്കാവുന്നതാണ്. ഉപപീഠം, ജഗതി, കുമുദം തുടങ്ങിയ അടുക്കുകളാല്‍ ചേര്‍ന്നുമാകാം.അധിഷ്ഠാനപ്പൊക്കത്തോട് സമമായോ, ആറു മുതല്‍ പതിനൊന്നു വരെ ഭാഗിച്ചു ഒരു ഭാഗം ഉയരം കുറച്ചും ചെയ്യാവുന്നതാണ്. തുളസിത്തറയുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം അതിന്റെ ഉയരം വീടിന്റെ തറയുടെ ഉയരത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നതാണ്.

ഗൃഹത്തിന്റെ വടക്കുകിഴക്കേ മുറ്റത്ത്  നിര്‍മിക്കുന്ന തുളസിത്തറ (മുല്ലത്തറ)യ്‌ക്ക് വിളക്കു വെച്ച് പ്രദക്ഷിണം വെക്കാന്‍ പാകത്തില്‍ നാലുവശവും സ്ഥലസൗകര്യമൊരുക്കേണ്ടതാണ്. അതായത് ഭൂമിയുടെ അതിര്‍ത്തി ചേര്‍ത്ത് നിര്‍മിക്കാന്‍ പാടില്ലെന്നര്‍ഥം. മറ്റു നിര്‍മാണങ്ങളാല്‍ ഞെരുങ്ങി പോകുകയുമരുത്. തറയുടെ കിഴക്കും പടിഞ്ഞാറും വിളക്ക് വയ്‌ക്കാനുള്ള ഇടങ്ങളും കല്‍പിക്കേണ്ടതാകുന്നു.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.