Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇനിയും മാലിന്യം പേറാനാകില്ലെന്ന് തുറന്നടിച്ച് കുരീപ്പുഴക്കാര്‍

പതിറ്റാണ്ടുകള്‍ നീണ്ട ദുരിതം നീങ്ങിയതിന്റെ ആശ്വാസം കൈവിട്ടുപോകുന്നതിന്റെ പകച്ചിലാണ് കുരീപ്പുഴ നിവാസികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2020, 03:30 pm IST
inKollam
കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യകൂമ്പാരം (ഫയല്‍ ചിത്രം)

കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യകൂമ്പാരം (ഫയല്‍ ചിത്രം)

കൊല്ലം: പതിറ്റാണ്ടുകള്‍ നീണ്ട ദുരിതം നീങ്ങിയതിന്റെ ആശ്വാസം കൈവിട്ടുപോകുന്നതിന്റെ പകച്ചിലാണ് കുരീപ്പുഴ നിവാസികള്‍ക്ക്. ചണ്ടി ഡിപ്പോ വീണ്ടും തുറക്കുന്ന സാഹചര്യം വന്നാല്‍ ജീവന്‍ പണയം വച്ചുള്ള പഴയകാല സമരപോരാട്ടങ്ങള്‍ ആവര്‍ത്തിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സമരസമിതി.  

തലസ്ഥാനത്തിന് വിളപ്പില്‍ശാലയും കൊച്ചിക്ക് ബ്രഹ്മപുരവും തൃശൂരിന് ലാലൂരും കോഴിക്കോടിന് ഞെളിയാന്‍പറമ്പും പോലെ കൊല്ലത്തിന്റെ മുഴുവന്‍ മാലിന്യവും ഏറ്റുവാങ്ങിയ ഭൂമി. വേദനയുടെ മഹാചരിത്രമുണ്ട് കുരീപ്പുഴയ്‌ക്ക്. അഷ്ടമുടിക്കായലില്‍ ദേശീയ ജലപാത രണ്ടായി മുറിച്ചുകടന്നുപോകുന്ന പ്രകൃതിരമണീയമായ കുരീപ്പുഴയില്‍, തെക്കുഭാഗത്ത് മാമൂട്ടില്‍കടവിലാണ് ഡിപ്പോ സ്ഥിതി ചെയ്യുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ നിലവില്‍ വന്ന 2000 മുതലാണ് കുരീപ്പുഴക്കാരുടെ അഭിമാനത്തിലേക്ക് മാലിന്യക്കൂനകള്‍ ഇടതടവില്ലാതെ വീണുതുടങ്ങിയത്.  

ചെറിയ അളവില്‍ തുടങ്ങി പ്രദേശത്തെയാകെ വിഴുങ്ങുംവിധം മലയോളം മാലിന്യമായപ്പോള്‍ പ്രതികരിക്കാതെ നിവൃത്തിയില്ലെന്ന ബോധ്യം പ്രദേശവാസികളില്‍ ശക്തമായി. വരുംതലമുറയ്‌ക്ക് വേണ്ടി കൂടിയായിരുന്നു പിന്നീട് പോരാട്ടം. ഫലമാകട്ടെ പത്തുവര്‍ഷം മുമ്പ് മാലിന്യം നിക്ഷേപിക്കുന്ന പ്രക്രിയ പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു കോര്‍പ്പറേഷന്. എട്ടുവര്‍ഷമായി ചണ്ടിഡിപ്പോ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ ഇതിനായി അനുഭവിച്ച കഷ്ടതകള്‍ വിവരണാതീതമാണ്. 2010 ഡിസംബറില്‍ പ്രദേശവാസികള്‍ അംഗങ്ങളായ കുരീപ്പുഴ മനുഷ്യാവകാശ-പരിസ്ഥിതിസംരക്ഷണസമിതി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജും തുടര്‍ന്നുണ്ടായ കേസിലുംപെട്ട് 14 പേര്‍ ജയിലില്‍ കഴിഞ്ഞത് മാസങ്ങളോളം. 36 കേസുകളാണ് നാട്ടുകാരെ പ്രതികളാക്കി പോലീസ് രജിസ്റ്റര്‍ ചെയ്തത്.  

ക്ഷേത്രങ്ങളുടെ വലിയ പട്ടികതന്നെയാണ് കുരീപ്പുഴയ്‌ക്ക് ചുറ്റുമുള്ളത്. ദേവീചൈതന്യം തുടിക്കുന്ന വട്ടമനക്കാവ് ദുര്‍ഗാദേവിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്നാണ് മാലിന്യം കൂനയായത്. ഇതിനെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ സംഘടിതമായി ചോദ്യം ചെയ്തതോടെയാണ് കൊല്ലം കോര്‍പ്പറേഷന്‍ പോലെ കരുത്താര്‍ന്ന ഒരു സംവിധാനത്തോട് പൊരുതാനുള്ള ഊര്‍ജം കൈവന്നത്. കോര്‍പ്പറേഷന്‍ നിലവില്‍ വന്ന കാലംമുതല്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഭരണസംവിധാനം. എന്നാല്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സമൂഹം അതിനെ ചോദ്യം ചെയ്യാന്‍ രംഗത്തിറങ്ങിയപ്പോള്‍ എതിരാളികളുടെ കരുത്തൊന്നും വിലവച്ചില്ല.  

…………

ഇന്നിവിടെ ശുദ്ധവായുവുണ്ട്, കിണറുകളില്‍ ശുദ്ധജലമുണ്ട്. ഞങ്ങളും കോര്‍പ്പറേഷനിലെ പൗരന്മാര്‍ തന്നെയല്ലേ. കഴിഞ്ഞ എട്ടുവര്‍ഷമായി നല്ല അന്തരീക്ഷത്തിലാണ് ജീവിതം. ചണ്ടിഡിപ്പോയെന്ന ശാപം കോര്‍പ്പറേഷന്‍ ദയവായി ഇവിടെ നിന്നും ഒഴിവാക്കി തരണം. ഇനിയും ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിക്കരുത്.

ബഷീര്‍, പ്രദേശവാസി

സമരസമിതിയെ അധിക്ഷേപിക്കാനും ഇകഴ്‌ത്താനുമുള്ള ഭരണകൂട നീക്കം വിലപ്പോകില്ല. ഇനിയിവിടെ മാലിന്യം നിക്ഷേപിക്കാന്‍ അനുവദിക്കില്ല. പ്രദേശത്ത് മനുഷ്യരായി ജീവിക്കാനുള്ള അവസരമാണ് ഒരുക്കിത്തരേണ്ടത്. നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നറിഞ്ഞുതന്നെയാണ് മുമ്പും സമരം ചെയ്തിട്ടുള്ളത്. മാലിന്യനിക്ഷേപത്തിനുള്ള ശ്രമം ഇനിയുണ്ടായാലും ചെറുക്കും. അതല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ മാര്‍ഗമില്ല.

സന്തോഷ് മണലില്‍, സമരസമിതി കണ്‍വീനര്‍

കോര്‍പ്പറേഷന്‍ നിലവില്‍ വരുംമുമ്പ് പ്രദേശത്ത് നിരവധി വീടുകളുണ്ടായിരുന്നു. മിക്കവരും ദുര്‍ഗന്ധം സഹിക്കാത്തതുകാരണം വീടും സ്ഥലവും കൈമാറി പോയതാണ്. അളവില്ലാത്ത മാലിന്യം രാപകല്‍ വ്യത്യാസമില്ലാതെ മാമൂട്ടില്‍കടവില്‍ തള്ളുമ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. അതൊടുവില്‍ വന്‍പ്രക്ഷോഭത്തിലേക്ക് നീങ്ങി. ഇപ്പോഴും എങ്ങനെ ചണ്ടിഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കാമെന്നാണ് കോര്‍പ്പറേഷന്റെ ചിന്ത.

ആര്‍.രാധാകൃഷ്ണന്‍, പ്രദേശവാസി

Tags: Wastekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.