Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാണുന്നതെല്ലാം മിഥ്യ

വിവേകചൂഡാമണി 170

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 29, 2020, 05:52 pm IST
in Samskriti

ശ്ലോകം 246

നേദംനേദം കല്പിതത്ത്വാന്ന സത്യം

രജ്ജൗദൃഷ്ടവ്യാളവത് സ്വപ്‌നവച്ച

ഇത്ഥം ദൃശ്യം സാധു യുക്ത്യാ വ്യപോഹ്യ

ജ്ഞേയഃ പശ്ചാദേകഭാവസ്തയോര്‍യഃ

സ്ഥൂല പ്രപഞ്ചവും സൂക്ഷ്മ പ്രപഞ്ചവും ഇല്ല. കയറില്‍ പാമ്പിനെ കാണും പോലെയും സ്വപ്‌നം പോലെയും വെറും മനസ്സിന്റെ കല്‍പ്പനകളാണ്. ഇങ്ങനെ യുക്തിവിചാരം ചെയ്ത് ദൃശ്യപ്രപഞ്ചത്തെ പൂര്‍ണമായും തള്ളിക്കളയണം. പിന്നെ ജീവന്റെയും ഈശ്വരന്റെയും ഏകഭാവത്തെഅറിയണം.

കാരണമായ മായയും കാര്യമായ പഞ്ചകോശങ്ങളും കല്പിതങ്ങളാണ്. അതിനാല്‍ അവ സത്യമല്ല. അസത്യമായവയെ ശ്രുതിക്കനുസരിച്ച് ചിന്തിച്ച് യുക്തി കൊണ്ട് തള്ളിക്കളയണം. അപ്പോള്‍ ഏകമായത് മാത്രം അവശേഷിക്കും.

ഈശ്വര ഉപാധിയായ മായയേയും ഉപാധിയായ പഞ്ചകോശത്തേയും പ്രത്യേകം നിഷേധിക്കാനായി ബൃഹദാരണ്യകോപനിഷത്തില്‍ നേദം.. നേദം എന്ന് രണ്ട് തവണ പറയുന്നു. നേദം എന്നാല്‍ ഇതല്ല ഇതല്ല എന്നര്‍ത്ഥം. ന ഇദം എന്നതാണ് ഒരുമിച്ച് ചേര്‍ത്ത് നേദം എന്ന് പറയുന്നത്. ഇങ്ങനെ പറയുന്നത് ഉപനിഷത്തിന്റെ ശൈലിയാണ്.

ഞാന്‍ ദേഹമല്ല, ദേഹം എന്റേതാണ്. ഞാന്‍ മനസ്സല്ല, മനസ്സ് എന്റേതാണ്. മനസ്സിന്റെ കല്പനമൂലം ഉണ്ടെന്ന് തോന്നുന്ന വസ്തുക്കള്‍ക്ക് സത്യത്വമില്ല. ശ്രുതി അങ്ങനെ പറയുന്നതും യുക്തിയ്‌ക്ക് നിരക്കുന്നതുമാണ്.ജഗത്തിന് സത്യത്വമുണ്ട് എന്ന് വന്നാല്‍ അത് എക്കാലത്തും നമുക്ക് അനുഭവമാകേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെ ഒരിക്കലും സംഭവിക്കുന്നില്ല.ശരീരം, മനസ്സ്, ബുദ്ധി എന്നിവയ്‌ക്കും എല്ലായ്‌പോഴും ഉണ്മയില്ല. സുഷുപ്തിയില്‍ അവ മൂന്നും പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ അവ സത്യമല്ല.

ഉണ്ടെന്ന് തോന്നിക്കുന്നത് മിഥ്യയാണ്. അവ മുമ്പ് ഇല്ലാത്തതും ഇനി ഇല്ലാതാകാന്‍ പോകുന്നതുമാകും. നാം ഈ ലോകത്ത് കാണുന്നതെല്ലാം അത്തരത്തിലുള്ളവയാണ്.

ശരീരവും മനസ്സും ബുദ്ധിയും ആത്മാവല്ല എന്നതിന് ശ്രുതിയും യുക്തിയും പ്രമാണമാണ്. അവയ്‌ക്ക് എന്നും നിലനില്‍പ്പില്ല. അവ സത്യമല്ല. കയറില്‍ പാമ്പിനെ കാണും പോലെയും സ്വപ്‌നം പോലെയും മനസ്സിന്റെ വെറും കല്പന മാത്രമാണ്. ഇക്കാര്യം യുക്തിവിചാരം ചെയ്താല്‍ ബോധ്യപ്പെടും. കയറും പാമ്പും എന്നതിലൂടെ ബാഹ്യലോകത്തെ മിഥ്യാത്വവും സ്വപ്‌നത്തിലൂടെ ആന്തരിക ലോകമിഥ്യാത്വവും വ്യക്തമാക്കുന്നു.

യുക്തിവിചാരത്തിലൂടെ അകത്തേയും പുറത്തേയും ജഗത്തിന്റെ പ്രതീതിയെ സാധകന്‍ ഇല്ലാതാക്കണം. വിഷയവികാരവിചാരങ്ങളെ ശരീരമനോബുദ്ധികളിലൂടെ അനുഭവിച്ച താന്‍ തന്നെയാണ് അവയ്‌ക്കൊക്കെ ആധാരമായ ബ്രഹ്മം എന്ന് അനുഭവമാകണം. അത് തന്നെ ജീവനും ഈശ്വരനും ആധാരമായ ഏക സത്യം.

Tags: ഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.