Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ശാപമോക്ഷം

കവിത

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 29, 2020, 05:22 pm IST
inLiterature

(അവതാര പുരുഷന്മാരുടെ ജന്മംകൊണ്ടു പ്രശസ്തവും പാവനവുമായ അയോദ്ധ്യ, മഥുര എന്നിവ പോലെ ആദിശങ്കരന്റെ അവതാരംകൊണ്ടു പ്രസിദ്ധമായിത്തീര്‍ന്ന കാലടിയുടെ  പൂര്‍വകാല സ്മൃതി അയവിറക്കുന്ന കവിത.)

ഭാര്‍ഗ്ഗവക്ഷേത്രമാമിക്കേരളത്തിന്റെ  

ഭാഗ്യവിശേഷം നിനയ്‌ക്കിലശേഷവും

ആര്‍ക്കുമഭിമാനമേകിടും-ആ നാമ-

മോര്‍ക്കാം നമിക്കാം ‘ജഗദ്ഗുരുശങ്കരന്‍’

ആയിരത്താണ്ടുകള്‍ക്കപ്പുറമീമണ്ണി-

ലാണവതാരം ഒരത്ഭുത സംഭവം

കാലടി ഗ്രാമമേ! ബാലകന്‍ ശങ്കരന്‍

കാലുകളര്‍പ്പിച്ച നാടേ ജയിക്ക നീ

സര്‍വ്വജ്ഞനീശ്വരന്‍ ദീപം പകര്‍ന്നിതു

സര്‍വംസഹയ്‌ക്കു സഹസ്രാംശുസന്നിഭന്‍.

പാഷണ്ഡമത്തഗജങ്ങള്‍ക്കു കാഷായ-

വേഷം ധരിച്ചൊരു വേദാന്ത കേസരീ,

വേദപ്പൊരുളായൊരുദൈ്വത വേദാന്ത-

മാ ദിവ്യനേകിനാ നീ ജഗതത്താകവേ

ചണ്ഡാളനെത്തന്‍ ഗുരുവായ് വരിച്ചൊരു(1)

ചണ്ഡപരാക്രമന്‍  ദേശികനുത്തമന്‍

സര്‍വജ്ഞപീഠാധിരൂഢനായ് നാസ്തിക-

ഗര്‍വം ശമിപ്പിച്ച ലോകൈക വിശ്രുതന്‍

നാമസ്മരണവിശുദ്ധിക്കു ശങ്കര-

നാമം ജപിക്ക നീ ഭാര്‍ഗ്ഗവക്ഷേത്രമേ.

ഭൂതകാലസ്മൃതി മോഹനം, മര്‍ത്ത്യരെ

പ്പൂതരാക്കീടുന്ന പൂര്‍ണാനദീതടം

ഭൂതിപ്രദം, യാത്ര ചെയ്യാം നമുക്കൊരു

ഭൂതകാലാകാശയാനം സുഖപ്രദം.

നക്രഭയം പണ്ടൊരമ്മയ്‌ക്കു പുത്രനെ

നഷ്ടമാക്കിത്തീര്‍ത്ത നിര്‍മല വാഹിനി,(2)

ആ മഹാധന്യയാമമ്മയ്‌ക്കു നിഷ്‌കൃതി-

കാമനായ് നിര്‍വാണമേകിയ പുത്രനും, (3)

ധന്യയാമമ്മതന്‍ ഭൗതിക ശിഷ്ടങ്ങള്‍

വിന്യസിച്ചുള്ള ശിലാലിഖിതസ്ഥലം,(4)

ദേവിയാം ശാരദാംബയ്‌ക്കുള്ള മന്ദിരം

പാവനം വാഹിനീതീരേ മനോഹരം.

സപ്തമാതാക്കള്‍ക്കു മധ്യത്തില്‍ ദേവിയും

‘ശപ്തമല്ലിസ്ഥലം’ ഓതുന്നുമൂകയായ്.

ശങ്കരക്ഷേത്രം സമീപമായ്, സംസാര-

സങ്കടഭേഷജം ചിത്രകഥാങ്കിതം,

ഭക്തലോകത്തിന്‍ വരദാനമായൊരു

മുക്തിപ്രദീപകം കാഞ്ചനവിഗ്രഹം

ഭംഗിയേറീടുന്ന ദൃശ്യങ്ങളീവിധം

ശൃംഗേരിനാഥ വിനിര്‍മ്മിതം കാണ്മതും.

കാലയവനികയ്‌ക്കുള്ളിലായ് നീണ്ടൊരു

കാലം മറന്നുകിടന്നൊരീ നാടിനെ

തട്ടിയുണര്‍ത്തുവാന്‍ വീണ്ടും ജനക്ഷേമ-

തല്‍പ്പരരായവരെത്തിനാര്‍ രണ്ടുപേര്‍,

ദിഗ്വിജയം ചെയ്തു തന്‍ജന്മദേശത്തു

തക്ക സമയത്തിനെത്തീ തപോധനന്‍

ആഗമാനന്ദനാണാ മഹാന്‍, നാടിന്റെ

ഭാഗധേയാംബുധിയാകും യശോധനന്‍

ശ്രീ വിവേകാനന്ദസന്ദേശ വാഹകന്‍

സേവാനിരതനാചാര്യന്‍ ഗുരുവരന്‍

പേരും പെരുമയുമേറുന്ന മറ്റൊരു

പേരുണ്ടു ചൊല്ലാം പറയത്തു ജന്മിമാര്‍

ഗോവിന്ദമേനവന്‍ സമ്മതന്‍, ഏതിനും

പോരുന്ന നായകന്‍ ദാനശീലാഗ്രിമന്‍

ശക്തിയോടൊത്തു ശിവനെന്നപോലെ സം-

യംക്തുരായ് വന്നിതു ദൈവവശാലിവര്‍.

ആലസ്യമുക്തമായീടുവാന്‍, നാടിന്നൊ-

രാലംബഭൂതരായ് വന്നാരിരുവരും

ഗ്രാമം-ചരിത്രമുറങ്ങുന്ന കാലടി-

ഗ്രാമമുണര്‍ന്നു പ്രബുദ്ധമായ് കേരളം

ഭീതനാം പാര്‍ത്ഥനുഭാരതായോധനേ

ഗീതയെച്ചൊല്ലിക്കൊടുത്ത യോഗേശ്വരന്‍

ക്ഷേത്രജ്ഞനായൊരു കൃഷ്ണന്‍ വിളങ്ങിടും

ക്ഷേത്രം പുരാതനമൊന്നത്ര കണ്ടിടാം

തന്‍ കുരുക്ഷേത്രമായ് കേരളം ചിത്തത്തി-

ലങ്കിതമായുള്ളൊരുത്തരന്‍ ധനുര്‍ദ്ധരന്‍,

ആഗതനായിതു കാഷായവേഷനാ-

മാഗമാനന്ദനാചാര്യന്‍ ഗുരുവരന്‍.

ധന്യനാം ഗോവിന്ദമേനവനാല്‍ ദത്ത-

മന്യൂന പുണ്യപൂര്‍ണസ്ഥലമന്തികേ

രാമകൃഷ്ണാശ്രമമൊന്നുയര്‍ന്നു തത്ര

രാമരാജ്യത്തിന്റെ കാഹളഗേഹമായ്

വിദ്യാലയങ്ങളാണൊട്ടേറെ, വേദാന്ത-

വിദ്യാഗുരുകുലം സേവാലയങ്ങളും

ശങ്കരകീര്‍ത്തി ധ്വജസ്തംഭമെന്നപോല്‍

മംഗളദായകം വന്നു കലാലയം

മാധവസേവയ്‌ക്കു മാനവസേവയായ്

മാതൃകാമന്ദിരമാകുമീയാശ്രമം

പാപവിമോചനതീര്‍ത്ഥം തളിച്ചിതു

ശാപമോക്ഷം-ദൃഢം-കാലടിക്കോതിടാം.

  1. മനീഷാ പഞ്ചകത്തിന്റെ പശ്ചാത്തല സ്മരണ
  2. മുതലക്കടവ്
  3. മാതൃപഞ്ചകത്തിന്റെ പശ്ചാത്തല സ്മരണ.
  4. ആര്യാംബയുടെ അസ്ഥിത്തറ

ചെമ്പില്‍ എന്‍.ബി. പണിക്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.