ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രമാണ് സൂരറൈ പോട്ര്. കഴിഞ്ഞ വേനല്‍ അവധിക്കാലത്ത് സിനിമ പ്രദര്‍ശനത്തിന് എത്തിക്കാനാണ് ആരാധകര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് റിലീസിങ് നീണ്ട് പോവുകയായിരുന്നു.
കുറഞ്ഞ നിരക്കില്‍ എയര്‍ ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനുമായ ജി.ആര്. ഗോപിനാഥിന്റെ ആത്മ കഥയാണ് ചിത്രത്തിന് അവലംബം. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ദീപാവലിയോടനുബന്ധിച്ച് അടുത്തമാസം 12ന് ആമസോണ്‍ പ്രൈം ഓടി പ്ലാറ്റ്ഫോം വഴി ചിത്രം റീലിസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ മുന്നോടിയായി ട്രെയിലറും പുറത്തുവിട്ടു. ട്രെയിലര്‍ പുറത്തുവന്ന ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്ത് കഴിച്ചു. ട്രെയിലര്‍ പുറത്തുവന്ന് മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷകണക്കിന് ആളുകളാണ് ഇത് കണ്ടത്.
അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത്. ഇതില്‍ ഒരു പാട്ട് സൂര്യ പാടുന്നുമുണ്ട്. തമിഴ്- തെലുങ്ക് കൂടാതെ മലയാളത്തിലും കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് ആമസോണ്‍ പ്രൈമില്‍ സൂരറൈ പോട്ര് റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: