കുന്നത്തൂര്‍: ശാസ്താംകോട്ട തടാകസംരക്ഷണം ലക്ഷ്യമിട്ട് ആവിഷ്കരിച്ച കല്ലടയാറ്റില്‍ നിന്നുള്ള ബദല്‍ കുടിവെള്ള പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായി ബിജെപി സംസ്ഥാനവക്താവ് സന്ദീപ് വാര്യര്‍. തടാകം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
14.5കോടി രൂപ ചെലവഴിച്ച് അഞ്ചുവര്‍ഷം മുമ്പ് വാങ്ങിക്കൂട്ടിയ പൈപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചുപോയിരിക്കുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ വാങ്ങിക്കൂട്ടി അതിന്റെ കമ്മീഷന് കൈപ്പറ്റിയതുമാത്രമാണ് ഇതുവരെ പദ്ധതിക്കുണ്ടായ പുരോഗതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ഉണ്ടായ അഴിമതിയില്‍ സമഗ്ര അന്വേഷണം വേണം.
ശാസ്താംകോട്ട തടാകം തന്റെ കാമുകിയാണെന്ന് നിയമസഭയില്‍ പ്രസംഗിച്ച സ്ഥലം എംഎല്‍എയും ഇപ്പോള്‍ തടാകത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജില്ലാസെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, മണ്ഡലം ജനറല്‍സെക്രട്ടറി സന്തോഷ് ചിറ്റേടം, സംസ്ഥാന കൗണ്‍സില്‍ അംഗം ആര്. രാജേന്ദ്രന്‍പിള്ള, ജില്ലാകമ്മിറ്റി അംഗങ്ങളായ മുതുപിലാക്കാട് രാജേന്ദ്രന്, ഗോകുലം തുളസി, മീഡിയ കണ്‍വീനര്‍ കെ.വി. ശ്രീനിവാസന്,
പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി. ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി ആര്. ശ്രീനാഥ് തുടങ്ങിയവര്‍ സന്ദീപ് വാര്യര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: