Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ മന്ത്രിയെ ‘ഐറ്റം’ എന്ന് അവഹേളിച്ച് കമല്‍നാഥ്; കോണ്‍ഗ്രസിനെതിരെ മധ്യപ്രദേശില്‍ വന്‍ പ്രതിഷേധം; പ്രതികരിക്കാതെ നെഹ്‌റു കുടുംബം

കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും സഹമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ബിജെപി നേതാക്കളും ഭോപ്പാലില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ രണ്ട് മണിക്കൂറോളം മൗനവ്രത സത്യഗ്രഹമിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 01:26 pm IST
in India

ഭോപ്പാല്‍: മധ്യപ്രദേശിലെ വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ വ്യാപക പ്രതിഷേധം. ശിവരാജ് സിങ്ങ് ചൗഹാന്‍ മന്ത്രിസഭയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയും പട്ടികജാതിക്കാരിയുമായ ഇമ്രതി ദേവിയെ ഐറ്റം എന്നു വിളിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റു കൂടിയായ കമല്‍നാഥ് അവഹേളിച്ചത്. ദാബ്ര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇമ്രതി. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കമല്‍നാഥ് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ഐറ്റം, ജിലേബി തുടങ്ങിയ വാക്കുകള്‍ അശ്ലീലച്ചുവയോടെ പ്രയോഗിച്ചത്. ഇതിനെതിരെ മധ്യപ്രദേശില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  

കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും സഹമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ബിജെപി നേതാക്കളും  ഭോപ്പാലില്‍ ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ രണ്ട് മണിക്കൂറോളം മൗനവ്രത സത്യഗ്രഹമിരുന്നു. കമല്‍നാഥ് ഉപയോഗിച്ച വാക്കുകള്‍ ഇമ്രതി ദേവിക്കു മാത്രമല്ല, മധ്യപ്രദേശിലെ മുഴുവന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അപമാനമാണെന്ന് ചൗഹാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീകളുടെ അഭിമാനം  ചവിട്ടി അരയ്‌ക്കാനുള്ളതാണോ? മധ്യപ്രദേശിലെ ജനങ്ങള്‍  ഈ  നീച പ്രയോഗങ്ങളോട് പൊറുക്കില്ല, അദ്ദേഹം പറഞ്ഞു.  

സ്ത്രീകളെ അപമാനിക്കുന്ന ഒരാളെ മുഖ്യമന്ത്രിയാക്കിയതില്‍ മധ്യപ്രദേശിലെ ജനങ്ങള്‍ പരിതപിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ പറഞ്ഞു. കമല്‍നാഥ് ഇമ്രതി ദേവിയോട് മാപ്പപേക്ഷിക്കണമെന്നും ദേശീയ വനിതാ കമ്മീഷനെയും പട്ടികജാതി കമ്മീഷനെയും സമീപിക്കുമെന്നും ശര്‍മ അറിയിച്ചു.

23 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ബിജെപി എംപിയുമായ ജോതിരാദിത്യ സിന്ധ്യയൊടൊപ്പം ബിജെപിയിലേക്ക് വന്നതാണ് ഇമ്രതി ദേവി. ചെറുപ്പത്തില്‍ ഒരു കര്‍ഷകത്തൊഴിലാളി ആയിരുന്ന അവര്‍ സ്വപ്രയത്‌നത്താലാണ് ഉന്നത സ്ഥാനമാനങ്ങളിലെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കമല്‍നാഥ് മന്ത്രിസഭയിലും അംഗമായിരുന്ന അവര്‍ വനിതാ ശിശുക്ഷേമ വകുപ്പ് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തോട് പ്രിയങ്ക വാദ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.

Tags: മധ്യപ്രദേശ്kamal nathministerbjpcongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.