Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മാര്‍ക്‌സിലൂടെ മഹര്‍ഷിയിലേക്ക്

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. 'മഹാഭാരതം' എഴുതിപൂര്‍ത്തിയാക്കിയതിനുശേഷവും 'ഭാഗവതം' എഴുതുന്നതുവരെ വ്യാസമനസ്സ് അശാന്തമായിരുന്നു. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എഴുതിയ കവിയും ഭാഗവത വിവര്‍ത്തനം എന്ന മഹാസപര്യ പൂര്‍ത്തിയാക്കിയാണ് കാവ്യനിര്‍വൃതി നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 19, 2020, 05:20 pm IST
inVaradyam

ഒ.വി.വിജയനെ അനുസ്മരിക്കുമ്പോള്‍ മഹാകവി അക്കിത്തത്തിന്റെ മനസ്സ് ഓര്‍ത്തെടുക്കുന്നത് ‘ഗുരുസാഗരം’എന്ന നോവലിലെ ഈ വരികളാണ്.

”നിന്റെ പുസ്തകശേഖരം എന്തുചെയ്തു?”

”ആര്‍ക്കൊക്കെയോ കൊടുത്തു ബാലാ. പുസ്തകങ്ങള്‍ ഇത്രേം വലിയ ഭാരമാണെന്ന് ഇതുവരെ തോന്നീര്ന്നില്ലാ. അര്‍ത്ഥല്ല്യാത്ത അറിവിന്റെ ഭാരം.”

”വിവരങ്ങളുടെ ഭാരം”

”നേരാ. ഏതായാലും കൊടുത്തുതീര്‍ത്തല്ലോ, ശ്രാദ്ധം കഴിച്ച സമാധാനമായി. ഒരു പുസ്തകം മാത്രം സൂക്ഷിച്ചിട്ടുണ്ട്.”

”ഏതാ അത്?”

”ഭാഗവതം”

അവസാന നിമിഷംവരെ വ്യക്തിയെ സഹായിക്കാന്‍ കഴിവുള്ള പുസ്തകം ഒന്നുമാത്രമേ ഉള്ളൂ എന്നും, ആ പുസ്തകം ശ്രീമദ് ഭാഗവതം ആണെന്നും അക്കിത്തം എന്നേ തിരിച്ചറിഞ്ഞിരുന്നു. വേദവ്യാസനിലൂടെയായിരുന്നു ഇത്. ‘മഹാഭാരതം’ എഴുതിപൂര്‍ത്തിയാക്കിയതിനുശേഷവും ‘ഭാഗവതം’ എഴുതുന്നതുവരെ വ്യാസമനസ്സ് അശാന്തമായിരുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എഴുതിയ കവിയും ഭാഗവത വിവര്‍ത്തനം എന്ന മഹാസപര്യ പൂര്‍ത്തിയാക്കിയാണ് കാവ്യനിര്‍വൃതി നേടിയത്.

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ തുടക്കംമുതല്‍ കവിയായി അംഗീകാരംനേടിയ അക്കിത്തത്തിന്റേതായി കവിതകള്‍, നാടകങ്ങള്‍, ചെറുകഥകള്‍ എന്നിങ്ങനെ 42 ലേറെ കൃതികളുണ്ട്. ഉപനയനം, സമാവര്‍ത്തനം എന്നിവ ആത്മകഥാപരമായ രചനകളാണ്.  

”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവെ, ഉദിക്കയാണെന്നാത്മാവില്‍ ആയിരം സൗരമണ്ഡലം. ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവഴിക്കവെ, ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി” എന്ന വരികളില്‍ അക്കിത്തത്തിന്റെ സാമൂഹ്യദര്‍ശനമുണ്ട്.

യോഗക്ഷേമസഭയിലൂടെ സാമൂഹ്യമാറ്റത്തിന്റെ പാതയിലേക്കുവന്ന അക്കിത്തത്തിന് അന്നും പില്‍ക്കാലത്തും വേദസൂക്തങ്ങള്‍ സാന്ത്വനമായി. വി.ടി. ഭട്ടതിരിപ്പാട് വഴികാട്ടിയായി. കേളപ്പജി, നാലപ്പാടന്‍, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍ തുടങ്ങിയവരുടെ സ്വാധീനത്തിന്റെ പിന്‍ബലം വേറെയും. 1947 ലെ പാലിയം സത്യഗ്രഹത്തില്‍ പങ്കാളിയായി. യോഗക്ഷേമസഭയുടെ വേദിയില്‍ ഒന്നിച്ച് അണിനിരന്നെങ്കിലും വേദങ്ങളെ തള്ളിപ്പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മാര്‍ഗത്തില്‍ അക്കിത്തം വിശ്വസിച്ചില്ല. മാര്‍ക്‌സിസത്തെക്കാള്‍ മഹാത്മാഗാന്ധിയിലും അഹിംസയിലും മഹര്‍ഷി അരവിന്ദന്റെ ദര്‍ശനത്തിലുമാണ് ക്രാന്തദര്‍ശിയായ കവി ജീവിതം അന്വേഷിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.