Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇനിയെങ്കിലും നിര്‍ത്തുമോ ‘പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ഗാനമേള; വിമര്‍ശവുമായി എം.എം. ലോറന്‍സിന്റെ മകള്‍

എന്നെങ്കിലും പുഷ്പനെ കണ്ടാല്‍ ഈ വരികളെ ഞാന്‍ പറയു ' സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയുമെന്നും പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 10:13 am IST
in Social Trend

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്‌പ്പില്‍ പരുക്കേറ്റ് കിടപ്പിലായ പുഷ്പനെ വച്ച് പാട്ടുപാടുന്ന സിപിഎം പരിപാടി അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ്. പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ? ആരോടാണ് ഈ ചോദ്യം.? സിപിഎം നേതാക്കന്‍മാരോടോ.അന്ന് സമരത്തിന് ആവേശം പകര്‍ന്ന ഡിവൈഎഫ്‌ഐ നേതാക്കന്‍മാരോടോ.? വെടിവെച്ച പൊലീസ് കാരോടോ?. സഖാവ് എം.വി.രാഘവനോടോ?? അറിയില്ല എനിക്കറിയില്ല പുഷ്പനെ എനിക്കറിയില്ല,  എന്നാലും എനിയ്‌ക്ക് തോന്നുന്നു കൈ പൊക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പുഷ്പന്‍ കൈ പൊക്കുമായിരുന്നു. തലോടാന്‍ ആയിരിക്കില്ല വിപ്ലവ മുദ്രവാക്യം വിളിക്കാനും ആയിരിക്കില്ലെന്ന് ആശ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  

ഇനിയെങ്കിലും നിര്‍ത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് ‘പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ’ ഗാനമേള.?  ഇന്ന് ഒരു വാര്‍ത്ത പുഷ്പന്റെ കുടുംബം ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന്.  പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ ‘സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും’വയലാറിന്റെ വരികള്‍ എടുത്ത് ചുവപ്പ് നിറത്തില്‍ വെയറ്റിംഗ് ഷെഡില്‍ എഴുതി വയ്‌ക്കാന്‍ ആര്‍ക്കും പറ്റും.ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാന്‍ അക്ഷരങ്ങളും മതി.എന്നെങ്കിലും പുഷ്പനെ കണ്ടാല്‍ ഈ വരികളെ ഞാന്‍ പറയു ‘ സ്‌നേഹിക്കയില്ല ഞാന്‍ നോവും ഒരാത്മാവിനെ സ്‌നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയുമെന്നും പോസ്റ്റില്‍ പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഞാൻ FB യിൽ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് പല കാര്യങ്ങളും അറിയില്ലായിരുന്നു.ഈയിടെ ആണ്” പുഷ്പനെ അറിയാമോ” എന്ന ഗാനം കേൾക്കുന്നത്.നിസ്സഹായവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഈ കോലാഹങ്ങൾ സഹിക്കുവാൻ സാധിക്കുന്നുണ്ടോ സന്തോഷമാണോ സങ്കടമാണോ പ്രതികരിക്കാൻ പറ്റാത്ത നിസഹായവസ്ഥ ആണോ പുഷ്പന്റെ ഉള്ളിൽ സംസാരിക്കാൻ പറ്റുന്നുണ്ടോ? കേൾക്കുന്നുണ്ട് ശബ്ദം കേൾക്കുന്നിടത്ത് നോട്ടം എത്തുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് നിരന്തരമായി സഖാവ് എം.വി.രാഘവനെ DYFI ക്കാർ വഴിതടയുന്ന വാർത്തകൾ വായിച് വായിച്ച് മടുത്ത ഒരു ദിവസം ഞാൻ അപ്പച്ചനെ വിളിച്ചു. അന്ന് അപ്പച്ചൻ എ.കെ. ജീ സെൻററിൽ ഉണ്ട്. MM LAWRENCE നെ വെട്ടിനിരത്തിയിട്ടില്ല സ്വന്തം സഖാക്കൾ!! ഞാൻ അന്ന് അപ്പച്ചനോട് ചോദിച്ചു വേറെ ഒരു കാര്യവും കേരളത്തിൽ നടക്കുന്നില്ലേ, എന്നും എന്തിനാണ് ഇങ്ങിനെ എം.വി രാഘവനെ തടയണത്?

കേരളത്തിൽ അന്ന് പ്രളയവും മഹാമാരിയും ഒന്നുമില്ല പക്ഷേ ജീവിക്കാൻ സാധാരണകാർ അന്നും കഷ്ടപെടുന്നുണ്ടല്ലോ? ഈ DYFI കാർക്ക് വേറെ ഒരു പണിയും ഇല്ലേ എന്താ അപ്പച്ഛാ ഈ വഴി തടയൽ നിർത്താത്? അപ്പച്ഛന്റെ സ്വരം നിസഹായവസ്ഥയുടെത് ആയിരുന്നു. അപ്പച്ഛൻ പറഞ്ഞത്” ഞാനിവിടെ പറഞ്ഞു ആര് കേൾക്കാൻ?!! എന്നായിരുന്നു ശരിയാണ് ആരും കേട്ടില്ല കണ്ടില്ല!! നിർത്തിയില്ല വഴി തടയൽ!!! പിറ്റേന്ന് വൈകിട്ട് കേട്ടു കൂത്ത്പറമ്പ് വെടിയൊച്ച!! ഞാൻ അപ്പച്ചനോട് ചോദിച്ച് 24 മണിക്കൂർ തികഞ്ഞിരുന്നില്ല ആ വെടിയൊച്ച കേൾക്കുമ്പോൾ!! ! അതിൽ വീണ് പോയ ഒരാൾ ഇന്നും ജീവിചിരിക്കുന്നു എന്നതാണ് കൂടുതൽ വേദന. സഖാവ് എം വി രാഘവനും വാശി പുറത്തായിരുന്നുവല്ലോ. പോകരുതെന്ന് പറഞ്ഞിട്ടും പോയി. ആരും ഒന്നും നേടിയില്ല തെറ്റാണ് ഞാൻ പറയുന്നത്.

നേടി നേട്ടമുണ്ടായി!! വർഷാവർഷം ആഘോഷിക്കാൻ രക്ത സാക്ഷികളെ കിട്ടിയല്ലോ? ചെറിയ കാര്യമല്ലല്ലോ? അതും 5 രക്തസാക്ഷികളെ!! നിസാരനേട്ടമൊന്നും അല്ലല്ലോ? ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെയും കിട്ടി.!? “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ? ആരോടാണ് ഈ ചോദ്യം.? CPM നേതാക്കൻമാരോടോ. അന്ന് സമരത്തിന് ആവേശം പകർന്ന DYFI നേതാക്കൻമാരോടോ.? വെടിവെച്ച പൊലീസ് കാരോടോ?. സഖാവ് എം.വി.രാഘവനോടോ??

അറിയില്ല എനിക്കറിയില്ല പുഷ്പനെ എനിക്കറിയില്ല!! എന്നാലും എനിയ്‌ക്ക് തോന്നുന്നു കൈ പൊക്കാൻ സാധിച്ചിരുന്നുവെങ്കിൽ പുഷ്പൻ കൈ പൊക്കുമായിരുന്നു. തലോടാൻ ആയിരിക്കില്ല വിപ്ലവ മുദ്രവാക്യം വിളിക്കാനും ആയിരിക്കില്ല!! ഏത് മനുഷ്യനും ഈ അവസ്ഥയിൽ വിപ്ലവ ആവേശമൊക്കെ എന്നേ കെട്ടടങ്ങിയിട്ടുണ്ടാവും? ഓടി നടക്കുന്ന വിപ്ലവം പ്രസംഗിക്കുന്ന പല സഖാക്കളും രഹസ്യമായി എങ്കിലും മടുപ്പ് പറഞ്ഞിട്ടുള്ളത് നേരിട്ട് അറിയാം എനിയ്‌ക്ക്. പേര് പറയില്ല. അവർക്കും ജീവിക്കണമല്ലോ? ഇനിയെങ്കിലും നിർത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ഗാനമേള.? ഇന്ന് ഒരു വാർത്ത പുഷ്പന്റെ കുടുംബം ബി.ജെ.പിയിൽ ചേർന്നു എന്ന്.!! പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ!! “സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും”!!വയലാറിന്റെ വരികൾ എടുത്ത് ചുവപ്പ് നിറത്തിൽ വെയറ്റിംഗ് ഷെഡിൽ എഴുതി വയ്‌ക്കാൻ ആർക്കും പറ്റും.ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാൻ അക്ഷരങ്ങളും മതി.എന്നെങ്കിലും പുഷ്പനെ കണ്ടാൽ ഈ വരികളെ ഞാൻ പറയു” സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും.”

Tags: cpmഡിവൈഎഫ്ഐഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.